Posts

Edited 

എന്താണ് കീ വേർഡ്സ്?


ഇന്റെർനെറ്റിൽ നമ്മൾ വിവരങ്ങൾ തിരയുമ്പോൾ വിഷയത്തിലേക്ക് കൃത്യമായി എത്തണമെങ്കിൽ ചില പ്രത്രേക വാക്കുകൾ തിരഞ്ഞു നോക്കിയാൽ മതി. ഇത്തരം വാക്കുകളെയാണ് കീ വേർഡ് എന്നു പറയുന്നത്. നിങ്ങളുടെ ഉള്ളടക്കം എന്തിനെക്കുറിച്ചാണെന്ന് നിർവചിക്കുന്ന ആശയങ്ങളെയും വിഷയങ്ങളെയും ആണ് കീവേഡുകൾ സൂചിപ്പിക്കുന്നത്.

സേർച്ച് എഞ്ചിനുകളിൽ തിരയുമ്പോൾ കൊടുക്കുന്ന വാക്കുകളും ശൈലികളുമാണ് സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ (SEO) വഴി ഒപ്റ്റിമൈസ് ചെയ്യുന്നത്. 'സെർച്ച് ക്വറീസ്' എന്നും ഇവയെ വിളിക്കാറുണ്ട്. നിങ്ങളുടെ പേജിലെ എല്ലാ ഇമേജുകളും, വീഡിയോയും, കോപ്പികളും, ലളിതമായ വാക്കുകളും ശൈലികളും വരെ ഇവിടെ പ്രാഥമിക കീവേഡുകൾ ആയി വരാം.


ആളുകൾ തിരയുന്ന കാര്യങ്ങളുമായി നിങ്ങളുടെ പേജിലെ കീവേഡുകൾ പ്രസക്തമാകണം, എങ്കിൽ മാത്രമെ തിരയലിൽ ഉള്ളടക്കം കണ്ടെത്താൻ കഴിയുകയുള്ളൂ.


എന്തുകൊണ്ടാണ് കീവേർഡുകൾ പ്രാധാന്യമർഹിക്കുന്നത്?


ആളുകൾ തിരയുന്ന വിവരങ്ങൾ ലഭിക്കാനായി നിങ്ങൾ നൽകുന്ന കീവേഡുകൾ പ്രധാനമാണ്. സെർച്ച് എഞ്ചിനുകളുടെ റാങ്കിംഗിൽ നിങ്ങൾക്ക് ആവശ്യമായ വിരങ്ങളിൽ എത്താൻ സെർച്ച് എഞ്ചിൻ ഫലങ്ങൾ ലഭ്യമാക്കുന്ന പേജുകളിൽ (SERP-കൾ) നിന്നും നിങ്ങളുടെ സൈറ്റിലേക്കുള്ള ഓർഗാനിക് ട്രാഫിക് വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.


ഇതു കൂടാതെ നിങ്ങൾ തിരഞ്ഞെടുക്കുന്ന കീവേഡുകൾ അതായത്, നിങ്ങളുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്താൻ തിരഞ്ഞെടുക്കുന്നവ ഏത് തരത്തിലുള്ള ട്രാഫിക്കാണ് ഉണ്ടാക്കുന്നതെന്ന് വിലയിരുത്താം. ഉദാഹരണത്തിന് ഒരു ഗോൾഫ് ഷോപ്പിന്റെ സെർച്ച് മെച്ചപ്പെടുത്താൻ 'ക്ലബ്' എന്നു കൊടുത്താൽ ഏതൊക്കെ ക്ലബ് ഉണ്ടോ അതൊക്കെ തിരച്ചിലിൽ വന്നേക്കാം. ക്ലബിനു പകരം 'ഗോൾഫ്ക്ലബ്' എന്നു കൊടുക്കുമ്പോൾ കുറച്ചൂടെ മെച്ചപ്പെട്ട ഫലങ്ങൾ ലഭ്യമാകുന്നു.


കീവേഡ് ഉപയോഗിക്കുന്നതിന് സാധാരണയായി പാലിക്കേണ്ട ചില നിയമങ്ങൾ ഉണ്ട്. ബോട്ടുകളും മനുഷ്യരും സെർച്ച് ചെയ്യുന്ന വിഷയങ്ങളിൽ നിങ്ങളുടെ സൈറ്റിന്റെ ഓരോ പേജിലും എല്ലായിടത്തും ഉപയോഗിച്ചു കാണാത്ത കീവേഡുകൾ ഉപയോഗിക്കാം. ഇതിൽ ഹെഡിംങ് ടാഗും ഉള്ളടക്കത്തിന്റെ ബോഡിയും ഒക്കെ ഉൾപ്പെടുത്താം. ഇല്ലെങ്കിൽ സെർച്ച് ചെയ്യുമ്പോൾ നമ്മുടെ പേജോ കണ്ടെന്റോ ലിസ്റ്റ് ചെയ്യപ്പെടാതിരിക്കാം.


ഒരു സൈറ്റിന്റെ യുആർഎൽ, പേജിന്റെ H1 ടാഗ്, മെറ്റാ വിവരണം, പേജിലെ ചിത്രങ്ങളുടെ ആൾട്ട് ആട്രിബ്യൂട്ടുകൾ എന്നിവയിലൊക്കെ നിങ്ങളുടെ പ്രാഥമിക കീവേഡ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കും. ഈ കാര്യങ്ങളെല്ലാം തന്നെ കൊടുത്ത ഉള്ളടക്കം യഥാർത്ഥത്തിൽ എന്തിനെക്കുറിച്ചാണെന്നറിയാൻ സെർച്ച് എഞ്ചിനുകളെ സഹായിക്കുന്നു.


#കീവേർഡ്സ് #സെർച്ച്ക്വറീസ് #കീവേഡുകൾ #keywords #searchquries



Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.