അടവിയിലെ കുട്ടവഞ്ചിയും കോന്നിയിലെ കുട്ടികൊമ്പന്മാരും - യാത്ര | Adavi ecotourism , Konni Elephant Training Center Travel Pathanamthitta

konni elephant
Adavi ecotourism

ആനകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല.വെള്ളത്തിലൂടെ യാത്ര ചെയ്യാനും ഭൂരിഭഗം ആൾക്കാർക്കും ഇഷ്ട്ടമാണ്.ഇതിനു രണ്ടിനും കൂടെ ഒരു അവസരം കിട്ടിയാലോ...കലക്കും ല്ലേ ..അതാണ് പത്തനംതിട്ട കോന്നി
ക്ക് ടുത്തുള്ള അടവി.

Konni Elephant Training Center

പത്തനംതിട്ട ജില്ലയുടെ ഭൂരിഭാഗവും വനങ്ങളാണ്.പത്തനംതിട്ട ജില്ലയെ ടൂറിസം മാപ്പിൽ അടയാളപ്പെടുത്തിയതും ഈ വനങ്ങളാണ്.ധാരാളം സഞ്ചാരികളാണ് ഗവി കാണാൻ എല്ലാ ദിവസവും ഈ ജില്ലയിലേക്ക് എത്തുന്നത്.കോന്നി ആന വളർത്തൽ കേന്ദ്രവും അടവി കുട്ടവഞ്ചി സവാരിയും യാത്രക്കാർക്ക് ഏറെ പ്രിയമുള്ളതായി മാറിക്കഴിഞ്ഞു.

Adavi ecotourism


അച്ചന്കോവിലാറിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന അതി സുന്ദരമായ വനപ്രദേശമാണ് കോന്നി.കേരളത്തിലെ ആദ്യകാല റിസേർവ് വനങ്ങളിൽ ഒന്ന് കൂടെയാണ് ഇത്.കോന്നി റിസേർവ് വനങ്ങളുടെ ഭാഗമായ അടവിയും നിബിഡ വനങ്ങളാൽ സമ്പന്നമാണ്.കല്ലാറിന്റെ കരയിലെ പെരുവാലി മുതൽ  അടവി വരെയാണ് ഈ ഇക്കോ ടൂറിസം കേന്ദ്രമാണ് ഇത്.

Adavi ecotourism


കേരളത്തിൽ ആദ്യമായി കുട്ടവഞ്ചി സർവീസ് ആരംഭിച്ചത് ഇവിടെയാണ്.പിന്നീട് വയനാട് കുറുവ ദ്വീപിലടക്കം പല ഇക്കോ  ടൂറിസം കെന്ദ്രങ്ങളിലും സർവീസ് ആരംഭിക്കാൻ കാരണമായത് ഇവിടെ കുട്ടവഞ്ചി സർവീസിന് ലഭിച്ച സ്വീകാര്യത കൊണ്ടാണ്.ഹൊഗഗ്നക്കലിൽ പോയിട്ടുള്ളവർ അവിടെയും ഇത് കണ്ടിട്ടുണ്ടാകും.
മുൻടോംമുഴി മുതൽ ഇരട്ടയാർ വരെയുള്ള നാല് കിലോമീറ്റർ സാഹസിക യാത്രയാണ് അടവിയിലെ കുട്ടവഞ്ചി സവാരി.

Konni Elephant Training Center

വളരെ രസകരമായ ,സാഹസികത നിറഞ്ഞ ഒരു യാത്ര.ഒരു വഞ്ചിയിൽ 4 -6 ആൾക്കാർക്ക് ഒരേ സമയം സഞ്ചരിക്കാം.തുഴയാൻ വിദഗ്ധരായ തുഴക്കാരനും നിങ്ങൾക്കൊപ്പമുണ്ടാകും.ഒരാൾക്ക് 200 രൂപയാണ് ഫീസ്. 
കോന്നി ആന വളർത്താൽ കേന്ദ്രവും സഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലമാണ്.കരിവീരൻന്മാരുടെ പ്രൗഢിയുള്ള കാഴ്ച.കുട്ടികൊമ്പന്മാരുടെ കുസൃതി . ഒറ്റദിവസം കൊണ്ട് തന്നെ കോന്നി ആന വളർത്തൽ കേന്ദ്രവും അടവിയും സന്ദർശിക്കാൻ കഴിയും.


പത്തനംതിട്ടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് കോന്നി.ധാരാളം ചെറിയ വെള്ളച്ചാട്ടങ്ങളും ഈ പ്രദേശത്തുണ്ട്.കോണിയും അടവിയും കൂടെ ചേർത്ത് ഒരു ഇക്കോ  ടൂറിസം കേന്ദ്രമാക്കിയാണ് ഇപ്പോൾ വിനോദ സഞ്ചാര പ്രവർത്തനങ്ങൾ നടക്കുന്നത്.

Previous Post Next Post