മര്‍ച്ചന്റ് ബാങ്കര്‍ - ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍ (BRLM) - Merchant Banker vs. BRLM: Understanding IPO Key Players

Demystify the roles of Merchant Bankers and Book Running Lead Managers (BRLM) in the IPO process. Learn how these financial experts guide companies th

Book Running Lead Manager/ Merchant Banker

ഒരു കമ്പനി അതിന്റെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന ബാങ്കിനെയാണ് മര്‍ച്ചന്റ് ബാങ്കര്‍ അല്ലെങ്കില്‍ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍ (BRLM) എന്നു വിളിക്കുന്നത്. ഓഹരി പുറത്തിറക്കുന്നതു സംബന്ധിച്ച എല്ലാ സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്നത് BRLM ആണ്. ഉദാഹരണത്തിന്, കമ്പിനി പ്രമോട്ടേര്‍സിന്റെ വിവരങ്ങള്‍, കമ്പിനിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍, അതിന്റെ സാമ്പത്തിക സ്ഥിതി, ഭാവിയിലേക്കുള്ള പദ്ധതികള്‍, വിപണിയില്‍ നിന്നു സമാഹരിക്കുന്ന പണം എങ്ങനെ വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്, ഓഫര്‍ ഡോക്യുമെന്റ്, ഡ്രാഫ്റ്റ് റെഡ്-ഹെറിംഗ് പ്രോസ്‌പെക്ടസ് (DRHP) എന്നിവ തയ്യാറാക്കുക, നിക്ഷേപകരെ ആകര്‍ഷിക്കാനായി 'റോഡ് ഷോ'കള്‍ നടത്തുക, കമ്പിനി ഏതെങ്കിലും തരത്തിലുള്ള നിയമ നടപടികള്‍ നേരിടുന്നുണ്ടോ എന്നിങ്ങനെ പൊതുജനത്തിന് അല്ലെങ്കില്‍ നിക്ഷേപകര്‍ക്ക് കമ്പിനിയെ സംബന്ധിച്ച് അറിയേണ്ട മുഴുവന്‍ കാര്യങ്ങളും തയ്യാറാക്കുന്നത് BRLM ആണ്.

IPO യ്ക്കു ശേഷം ഓഹരികളുടെ അലോട്ട്‌മെന്റ്, ഓഹരികള്‍ ലഭിക്കാത്തവര്‍ക്ക് പണം തിരിചിചു നല്‍കുക, ഓഹരി ലഭിച്ചവരുടെ വിവരങ്ങള്‍ ഡിപ്പോസിറ്ററിയെയും, ഡി പി (Depository Participants) യെയും, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും, രജിസ്ട്രാര്‍ ഓഫ് കമ്പിനീസിനെയും അറിയിക്കുന്നതും BRLM ന്റെ ഉത്തരവാദിത്തങ്ങളില്‍പ്പെടുന്നു.

മര്‍ച്ചന്റ് ബാങ്കര്‍ അല്ലെങ്കില്‍ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍ (BRLM) - Merchant Banker vs. BRLM: Understanding IPO Key Players

Book Building

ബുക് ബില്‍ഡിംഗ് എന്നാല്‍ നിക്ഷേപകരുടെ താല്‍പര്യം കൂടി മനസിലാക്കി ഒരു IPO യുടെ ഇഷ്യൂ പ്രൈസ് നിര്‍ണ്ണയിക്കുന്ന രീതിയാണ്. കമ്പിനി ഏകപക്ഷീയമായി ഓഹരി വില തീരുമാനിക്കാതെ ഒരു auction ലൂടെയാണ് ഇത് സാധിക്കുന്നത്. നിക്ഷേപകര്‍ക്ക് കൃത്യമായ ഓഹരി വില ആദ്യം ലഭിക്കുകയില്ല. ഒരു price band ആയിരിക്കും ലഭ്യമാവുക. ഓരോ ദിവസവും സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുന്ന ഓഹരികളുടെ വിവരങ്ങള്‍ അപ്പോള്‍തന്നെ നിക്ഷേപകര്‍ക്ക് ലഭിക്കുന്നതാണ്. ഓഹരി നല്‍കിയതിനു ശേഷം മാത്രമേ നിക്ഷേപകരുടെ അക്കൗണ്ടില്‍ നിന്നും പണം ഈടാക്കുകയുള്ളൂ.

tag; book running lead manager/ book building/ merchant banker/ ബുക് റണ്ണിംഗ് ലീഡ് മാനേജര്‍/ ബുക് ബില്‍ഡിംഗ്/ മെര്‍ച്ചന്റ് ബാങ്കര്‍

  • Demystify the roles of Merchant Bankers and Book Running Lead Managers (BRLM) in the IPO process. Learn how these financial experts guide companies through public offerings. (Recommended)



    Oops!
    It seems there is something wrong with your internet connection. Please connect to the internet and start browsing again.