തൊള്ളായിരം കണ്ടി/ 900 കണ്ടി യാത്ര |900 Kandi Wayanad

തൊള്ളായിരം കണ്ടി/ 900 കണ്ടി (900 KANDI)

900 kandi
900 Kandi

ചുണ്ടേൽ -മേപ്പാടി -ചൂരൽമല -സൂചിപ്പാറ റോഡിൽ കള്ളാടി മഖാം കഴിഞ്ഞുള്ള പാലത്തിൽ നിന്നും വലത്തോട്ട് കുത്തനെയുള്ള വീതി കുറഞ്ഞ റോഡ്.
മുന്നോട്ട് പോകുന്തോറും ബൈക്കുകൾക്കോ, ഫോർ വീൽ വാഹനങ്ങൾക്കോ മാത്രം പോകാവുന്നതായി അത് മാറും

900 kandi
900 Kandi


.... ഈ യാത്ര എങ്ങോട്ടാണെന്ന് പറഞ്ഞില്ല.ഇത് 900 കണ്ടി. വയനാട് സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം. 
നിങ്ങൾ പച്ചപ്പിനേയും കാടിനേയും ജീവികളെയും സ്നേഹിക്കുന്നവരാണെങ്കിൽ.. കാടിന്റെ തണുപ്പും മഴയുടെ ആലിംഗനവും കോടമഞ്ഞിന്റെ ഗന്ധവും നിങ്ങൾക്കു അനുഭവിക്കണമെന്നുണ്ടോ...? എങ്കിൽ ഇവിടം നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച. 

900 kandi
900 Kandi


ഇരുവശങ്ങളിലും ഇടതൂർന്ന സുന്ദരവനം, ഇടയിൽ വെള്ളച്ചാട്ടങ്ങളും ചെറു തോടുകളും. ഇടക്കിടക്ക് കേൾക്കുന്ന പക്ഷികളുടെ ശബ്ദവും മൃഗങ്ങളുടെ ശബ്ദവും.. 

900 kandi
900 Kandi


ഭംഗിയേറിയ ധാരാളം വെള്ളച്ചാട്ടങ്ങൾ മുന്നോട്ട് പോകുമ്പോൾ ഉണ്ട്. ഒടുവിൽ ഒരു വ്യൂ പോയിന്റ്. രണ്ട് മലകൾ പരസ്പരം ചുംബിക്കുന്നു. ചുണ്ടുകൾക്കിടയിൽ നിന്നും ഒരു നദി ഒഴുകിയിറങ്ങുന്നു.. അതൊരു വെള്ളച്ചാട്ടമായി മാറുന്നു.

900 kandi
900 Kandi


 വിശാലമായ താഴ്‌വരകളും ദൂരെയായി കാണുന്ന പാടങ്ങളും വീടുകളും.. 900 കണ്ടി വിവരണങ്ങൾക്കും അപ്പുറം തന്നെ. 
ഇരുളു പരക്കുന്നതിനു മുൻപേ കാട് ഇറങ്ങുക. കാട് ആയതുകൊണ്ട് വളരെ പെട്ടെന്ന് ഇരുട്ട് കയറും. കാട്ടുജീവികൾ വഴികളിൽ ഇറങ്ങും. 

900 kandi
900 Kandi


കാലൊന്നു പരിശോധിക്കുക.. ഒരുപക്ഷേ കാലിൽ നിന്നും ചോര മോഷ്ടിച്ചു തടിയനായ പുഴു (leeches)നെ തട്ടി കളയുക. ബലപ്രയോഗം വഴി കളയരുത്. ഉപ്പ്, ഡെറ്റോൾ മുതലായവ ഉപയോഗിക്കുക. 

900 kandi
900 Kandi


പൂക്കോടും
ബാണാസുരയും കുറുവയും ചുരവും കുറച്ചു തേയിലയും മലകളും കഴിഞ്ഞാൽ വയനാട് കഴിഞ്ഞു എന്ന് കരുതുന്നവരെ കാത്ത്.
.. വലിയ വിസ്മയങ്ങൾ അടരുകളിൽ ഒരുക്കി ഈ കാട് കാത്തിരിക്കുന്നു. ഒരു ദിനം ചിലവഴിക്കാൻ തയാറായി വരുക. 
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...

Previous Post Next Post