ഏഴരക്കുണ്ട് വെള്ളച്ചാട്ട യാത്ര കണ്ണൂർ Ezharakundu Kannur


ezharakund waterfalls
Ezharakundu

വളരെ പതുക്കെ മാത്രം സഞ്ചാരികൾ അറിഞ്ഞു തുടങ്ങിയ ഒന്നാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം. കണ്ണൂരിനെ സഞ്ചാരികൾക്കിടയിൽ പരിചയപ്പെടുത്തുന്ന പൈതൽമലയിലേക്ക് കയറുന്നതിനു മുൻപ് മലയടിവാരത്താണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 

ezharakund waterfalls
Ezharakundu

ഏഴരക്കുണ്ടിന് ആ പേരു വന്നതിനു പിന്നിൽ രസകരമായ ഒരു സംഗതിയുണ്ട്. എട്ട് തട്ടുകളിലൂടെ താഴേക്ക് പതിക്കുന്നതിനാലാണ് ഈ വെള്ളച്ചാട്ടം ഏഴരക്കുണ്ട് എന്ന പേരിൽ അറിയപ്പെടുന്നത്. 
ഇതിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച്ച കാണുവാൻ ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനോടു ചേർന്നുള്ള കാടിന്റെ കാഴ്ച്ചയും ഇവിടുത്തെ രസകരമായ അനുഭവമാണ്.
കുടിയാന്മലയിൽ നിന്നും 3.5 കി.മി അകലെ പൊട്ടൻപ്ലാവ് എന്ന സ്ഥലത്തിന്നടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.ചാത്തൻമലയിലെ ഫെസിലിറ്റി സെന്റർ മുതൽ വെള്ളച്ചാട്ടം വരെ 2 കി.മി ദൂരം വരുന്ന നടപ്പാതയിലൂടെ കാഴ്ച്ചകൾ കണ്ട് നടക്കാൻപറ്റും. 
സഞ്ചാരികളുടെ സുരക്ഷക്കായി ഗാർഡിന്റെ സേവനം നടപ്പാതകളിൽ അങ്ങോളം ലഭ്യമാണ്. ഇവിടെ അങ്ങിങ്ങായി സഞ്ചാരികൾക്കു വിശ്രമ സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. വാഹനത്തിൽ വരുന്ന സഞ്ചാരികൾക്കു ഏഴരക്കുണ്ടിന്റെ മുകൾ വശത്തുള്ള സ്പോട് വരെ വാഹനത്തിൽ വരാൻ സാധിക്കും. വെള്ളച്ചാട്ടത്തിന്റെ താഴെയും മുകളിലും ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഉണ്ട്. വെള്ളത്തിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങിങ്ങായി രണ്ടു സ്ഥലങ്ങളിൽ അതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പ്രകൃതിയുടെ ഭംഗി അതിന്റെ തനത് ശൈലിയിൽ ആസ്വദിക്കാൻ ഇവിടെ വരുന്നവർക്ക് കഴിയും.
ezharakund waterfalls
Ezharakundu

കാട്ടുതെങ്ങുകളും, ചൂരലും, ഈറ്റയും, കല്ലുവാഴകളും വളർന്നുനിൽക്കുന്ന ഈ പരിസരം ഏറെ ആകർഷകമാണ്. നടപ്പാതയിൽ തൂക്കുപാലവും സ്റ്റീൽപാലവും നിർമ്മിച്ചിട്ടുണ്ട്. അപകടഭീതിയുള്ള കുഴികളുടെ സമീപത്തേക്ക്‌ സന്ദർശകരെ കടത്തിവിടുന്നില്ല. 7 വലിയ കുഴികളും ഒരു ചെറിയ കുഴിയും ചേർന്നതാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം.പേര് സൂചിപ്പിക്കുന്നതുപോലെ ഓരോ വെള്ളച്ചാട്ടത്തോടും ചേർന്ന് ഓരോ കുണ്ട്. അങ്ങനെ പ്രധാനമായും 7 വലിയ കുണ്ടും ഒരു ചെറിയ കുണ്ടും ചേർന്ന് ഏഴരക്കുണ്ട് ആണ് ഉള്ളത്. മഴക്കാലത്ത് കുത്തനെയുള്ള കൊടുമുടിയിൽ പെയ്യുന്ന മഴവെള്ളം ആർത്തലച്ച് കുതിച്ച് പാഞ്ഞുവരും. ഇപ്പോൾ ചാത്തമലയിൽ ടൂറിസം വകുപ്പ് വ്യൂ പോയിന്റും നടപ്പാതയും നിർമിച്ചിട്ടുണ്ട്. ഈ നടപ്പാത വഴി വെള്ളച്ചാട്ടത്തിന് അരികിൽ എത്താൻ പറ്റും.
ഇപ്പോൾ DTPC ഏറ്റെടുത്ത്‌ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച ശേഷം സഞ്ചാരികൾക്കു തുറന്നു കൊടുത്തിരിക്കുകയാണ്. 100 രൂപ ആണ് ഇവിടേക്കുള്ള പ്രവേശന ഫീസ് വാങ്ങുന്നുണ്ട്. അതോടൊപ്പം തന്നെ സഞ്ചാരികൾക്കു ധരിക്കാൻ ഹെൽമെറ്റും ലൈഫ് ജാക്കറ്റും ഇവിടുന്നു നൽകുന്നു. മലമുകളിലേക്ക് നടന്ന് പോകുന്ന സഞ്ചാരികൾക്കു വേണ്ടി നല്ല നടപ്പാതയും കൈ വരിയും നിർമിച്ചിട്ടുണ്ട്‌.

Previous Post Next Post