പുനലൂർ സസ്പെൻഷൻ ബ്രിഡ്ജ് യാത്ര | Punalur Suspension Bridge - Kollam

punalur suspension bridge
Punalur Suspension Bridge

  ചിത്രം കാണുമ്പോൾ യൂറോപ്പിലാണ് ഈ സംഭവം എന്ന് കരുതിയെങ്കിൽ തെറ്റി ഈ കാഴ്ചയും കേരളത്തിൽ നിന്ന് തന്നെയാണ്. 
കൊല്ലം ജില്ലയിലെ പ്രധാന നദിയായ കല്ലടയാറിന്റെ ഇരു കരകളേയും ബന്ധിപ്പിച്ചു 1871 ൽ പണി തുടങ്ങിയ പാലമാണ് പുനലൂർ സസ്‌പെൻഷൻ ബ്രിഡ്ജ്. (PUNALOOR SUSPENSION BRIDGE)

punalur suspension bridge
Punalur Suspension Bridge


ആയില്യം തിരുന്നാളിന്റെ
കാലത്ത് അന്നത്തെ ദിവാൻ നാണുപിള്ളയാണ് ബ്രിട്ടീഷ് സർക്കാരിന് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. ബ്രിട്ടീഷ് എൻജിനീയർ ആൽബർട്ട് ഹെന്ററി യുടെ മേൽനോട്ടത്തിൽ നിർമാണവും രൂപകൽപ്പനയും നിർവഹിച്ചു 1877 ൽ പണി പൂർത്തിയായി. 1880 ൽ പാലം പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. 

punalur suspension bridge
Punalur Suspension Bridge

  നിർമാണത്തിലെ വൈദഗ്ധ്യം മാത്രമല്ല ആകാരഭംഗിയും പാലം മധ്യ കേരളത്തിന്‌ നൽകിയ കനപ്പെട്ട സംഭാവനകളും  അനശ്വര സൃഷ്ടിയാക്കി പാലത്തിനെ മാറ്റുന്നു. 

punalur suspension bridge
Punalur Suspension Bridge


നാട്ടു രാജ്യവും ബ്രിട്ടീഷ് സർക്കാരും
ഒന്നിച്ചു നിന്ന് ഒരു നിർമാണ പ്രവൃത്തി തെക്കേ ഇന്ത്യൻ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവം ആയിരുന്നു. 
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...

Previous Post Next Post