നെന്മാറ വല്ലങ്ങി വേല. (NENMARA VELA)
Nenmara Vela |
പാലക്കാട് നെല്ലിയാമ്പതി കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന രണ്ടു അയൽ ഗ്രാമങ്ങളാണ് നെന്മാറയും വല്ലങ്ങിയും.
എല്ലാ വർഷവും മീനം ഒന്നിന് വേല കൊടിയേറും. മീനം 20 ന് അതായത് ഏപ്രിൽ രണ്ടിനോ മൂന്നിനോ ആയിട്ടാണ് വേല നടത്താറുള്ളത്.
രണ്ടു ഗ്രാമങ്ങളിലെയും നെൽപ്പാടങ്ങൾ കോയ്തതിന് ശേഷമാണ് വേല നടക്കുക. അതുവരെ പച്ചപ്പരവതാനി വിരിച്ചു നിന്നിരുന്ന നെൽപ്പാടങ്ങൾ വേലക്കായി സജ്ജരാകുന്നു.
|
നെന്മാറ വല്ലങ്ങി വേല എന്നാൽ നിറക്കൂട്ടുകളുടെയും, ചമയങ്ങളുടെയും, കലാരൂപങ്ങളുടെയും, ഗജവീരന്മാരുടെയും, കേരളത്തിലെ പ്രമുഖ കലാകാരന്മാരുടെ പഞ്ചവാദ്യം, പാണ്ടി, ശിങ്കാരി മേളങ്ങളുടെയും, പ്രധാനമായും വെടിക്കെട്ടിന്റെയും വിസ്മയലോകമാണ്.
അതുകൂടാതെ സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് 'ആനപ്പന്തൽ ' ആണ്. മുളകളും പലതരത്തിലുള്ള തടികളും, വർണ്ണപ്പകിട്ടാർന്ന അലങ്കാര വസ്തുക്കളും കണ്ണഞ്ചിപ്പിക്കുന്ന പലവർണ്ണ ലൈറ്റുകളും ഉപയോഗിച്ച് രണ്ടു ദേശവും ഓരോരോ ആനപ്പന്തൽ നിർമ്മിക്കും.
|
ഈ രണ്ടു ആനപ്പന്തലിലും അണിനിരക്കുന്ന ഗജവീരന്മാർ കേരളത്തിലെ തന്നെ ഏറ്റവും മികച്ച കൊമ്പന്മാർ ആയിരിക്കും. ഈ രണ്ടു ദേശത്തിലെ കൊമ്പന്മാരും നെല്ലിക്കുളങ്ങര ഭഗവതിയെ കാണാനായി നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുകയും അവിടെ അണിനിരക്കുകയും ചെയ്യും.
|
സ്വർണ്ണ നിറത്തിൽ മിന്നിത്തിളങ്ങുന്ന ആനപ്പട്ടങ്ങൾക്കും, വെഞ്ചാമരങ്ങളും, ചമയങ്ങൾക്കും പുറമെ കുടമാറ്റവും കൂടിയാവുമ്പോൾ കരിവീരന്മാരുടെ അഴകിന് ചേല് കൂടുന്നു.
|
ഇവിടുത്തെ വെടിക്കെട്ട് വളരെയധികം പേരുകേട്ടതാണ്.വെടിക്കെട്ട് വളരെ ഉച്ചത്തിലുള്ളതാണ് അതിനാൽ ഇതിന് ഏഷ്യയിലെ തന്നെ അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും ശബ്ദം കൂടിയ വെടിക്കെട്ട് എന്ന പ്രശസ്തിയുണ്ട്.
നെന്മാറ വല്ലങ്ങി വേല എന്നത് ഈ രണ്ടു ദേശങ്ങൾ തമ്മിലുള്ള മത്സരമാകയാൽ എല്ലാം ഒന്നിനൊന്നു മികച്ചതും ഉത്സാഹപൂർണ്ണമായതും ആകുന്നു.
|
വേല ആസ്വദിക്കാൻ ലോകത്തിന്റെ പല കോണിൽ നിന്നും ആളുകൾ എത്താറുണ്ട്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...