വടക്കുംനാഥ ക്ഷേത്രം നമ്മിലേക്കുള്ള യാത്ര Vadakkumnatha Temple Thrissur


Vadakkumnatha Temple
Vadakkumnatha Temple

തൃശ്ശൂരിന്റെ നെഞ്ചിൽ ഇത്രയേറെ സ്വാധീനമുള്ള ക്ഷേത്രങ്ങൾ വളരെ കുറവാണ്.
പൂരവും പൂരപ്രേമികളും സ്വപ്നങ്ങളിൽ കൊണ്ടുനടക്കുന്ന മണ്ണ് .
പുണ്ണ്യാളൻ അഗർബത്തീസ് എന്ന സിനിമയിൽ  മാനസിക വിഷമങ്ങൾ വരുമ്പോൾ ജയസൂര്യയും അജു വർഗീസും പോയി ഇരിക്കുന്ന അതേ വടക്കും നാഥന്റെ മണ്ണ് .
ഭാരതത്തിന്റെ മഹനീയമായ ക്ഷേത്ര നിർമാണ വൈഭവം വടക്കും നാഥാ ക്ഷേത്രത്തിന്റെ ചുവരുകളിൽ നമുക്ക് കാണാൻ കഴിയും .
പ്രാർത്ഥനയുടെ  മനസ്സ് മാത്രമല്ല ,കലയുടെ കൂടെ അത്യുന്നതിയിലാണ് വടക്കും നാഥന്റെ നിൽപ്പ് .

Vadakkumnatha Temple
Vadakkumnatha Temple
തൃശൂർ നഗരമധ്യത്തിലുള്ള തേക്കിൻകാട് മൈതാനത്തിന്റെ ഹൃദയ ഭാഗത്താണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശക്തൻ തമ്പുരാന്റെ കാലത്താണ് ഇപ്പോൾ കാണുന്ന രീതിയിൽ പുനർനിർമിച്ചത്.ക്ഷേത്ര വിസ്തൃതിയിൽ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളേക്കാൾ വളരെ മുൻപിലാണ് വടക്കും നാഥന്റെ ഈ മണ്ണ്.20 ഏക്കറോളം സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രത്തിനു നാല് ദിക്കിലുമായി നാല് മഹാ ഗോപുരങ്ങൾ പണി തീർത്തിട്ടുണ്ട്.ഉത്സവമില്ലാത്ത ദേവനാണ് വടക്കുംനാഥന്‍. വടക്കുംനാഥന്‍ ക്ഷേത്രത്തിലെ ദേവന്മാര്‍ക്ക് ഉത്സവാഘോഷമോ പുരമോ ഇല്ല. തൃശൂര്‍ പൂരം വടക്കുനാഥന്റെ മുറ്റത്താണ്‌ നടക്കുന്നതെങ്കിലും പൂരത്തിന്‌ പ്രത്യേക പൂജകളോ ആഘോഷങ്ങളോ ക്ഷേത്രത്തില്‍ പതിവില്ല പൂരത്തിലെ പ്രധാനികളായ പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗക്കാരുടെ പരസ്പരമുള്ള മല്‍സരത്തിന്‌ വടക്കുംനാഥന്‍ സാക്ഷിയെന്നു വിശ്വാസം.

Vadakkumnatha Temple
Vadakkumnatha Temple

 
 വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട്.ഈ ക്ഷേത്രത്തിന്റെ നിർമാണം പന്തിരുകുലത്തിലെ പെരുന്തച്ചന്റെ കാലത്തു നടന്നതാണെന്നു കരുതപ്പെടുന്നു.അങ്ങനെ എങ്കിൽ തന്നെ 1300 വര്ഷങ്ങളുടെ പഴമ ഈ ക്ഷേത്ര നിർമ്മിതിക്ക് പറയുവാനാകും.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ആദിദ്രാവിഡ കാവുകളിൽ ഒന്നായിരുന്ന ഈ ക്ഷേത്രം പിന്നീട് ബുദ്ധ- ജൈന വിശ്വാസങ്ങളുടെ ഭാഗമാവുകയും പിന്നീട് ശൈവ-വൈഷ്ണവ സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു.
ക്ഷേത്ര സങ്കേതത്തിൽ ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.തൃശൂർ നഗരത്തിന്റെ ഒത്ത നടുക്കായി സ്ഥിതി ചെയ്യുന്ന വടക്കുംനാഥ ക്ഷേത്രത്തിനു ഒരു കിലോമീറ്റെർ ചുറ്റളവിലായി 3 ബസ് സ്റ്റാന്റുകളും ഒരു റയിൽവെ സ്റ്റേഷനും ഉണ്ട്.ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നത്തെ രീതിയിൽ പുനർനിർമ്മിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുന്നാഥ ക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. വടക്കുംനാഥ ക്ഷേത്ര നിർമ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചൻറെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു.


Vadakkumnatha Temple


മധ്യ കേരളത്തിന്റെ സംസ്കാര രൂപീകരണത്തിൽ വടക്കുംനാഥൻ ക്ഷേത്രവും തൃശൂർ പൂരവും വഹിച്ചിട്ടുള്ള പങ്കു ചെറുതല്ല .വെറുതെയല്ല ..എന്തെങ്കിലും വിഷമങ്ങൾ വരുമ്പോൾ തൃശൂരുകാർ മതം നോക്കാതെ വടക്കുംനാഥന്റെ മുന്നിലേക്ക് വരുന്നതും ..ഇരിക്കുന്നതും.
 തൃശ്ശൂർ നഗരഹൃദയത്തിലുള്ള തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ, ശ്രീരാമൻ, (വടക്കുംനാഥൻ), ശങ്കരനാരായണൻ, പാർവ്വതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനദേവതകൾ. ശ്രീവടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്.
വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല.
20 ഏക്കറിലധികം വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. ഇത്രയും വലിയ മതിലകം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനുമില്ല. ഗംഭീരമായ ആനപ്പള്ളമതിലാണ് ക്ഷേത്രത്തിനുചുറ്റും പണിതീർത്തിരിയ്ക്കുന്നത്. ക്ഷേത്രസങ്കേതത്തിൽ ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതിനാൽ ക്ഷീണം തോന്നുന്ന ഭക്തർക്ക് അവയുടെ തണലിലിരുന്ന് വിശ്രമിയ്ക്കാവുന്നതാണ്. 

Previous Post Next Post