ഒരു ആമ്പൽപൂക്കൾ യാത്ര -മലരിക്കൽ Malarikkal -Kottayam

കോട്ടയം ജില്ലയിലെ മലരിക്കൽ .ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആൾക്കാർ മലരിക്കലിലേക്ക് പാഞ്ഞെത്താൻ കാരണം പൂത്തു നിറഞ്ഞു നിൽക്കുന്ന ആമ്പൽ (Nymphaea Stellata)പാടങ്ങളാണ് .ഒന്നും രണ്ടും ഏക്കറിൽ അല്ല 600 ഓളം ഏക്കറിലാണുആമ്പൽ പൂക്കൾ വസന്തം തീർക്കുന്നത് .ആകാശത്തിന്റെ നീല നിറവും ജലത്തിലെ ആമ്പൽ പൂക്കൾ സൃഷ്ടിക്കുന്ന പിങ്ക് നിറവും ചുറ്റുപാടുമുള്ള പച്ചപ്പും അമർചിത്ര കഥകളിലെ കൊട്ടാര ഉദ്യാനങ്ങളെ ഓർമിപ്പിക്കും .
malarikkal kottayam
 Malarikkal


 സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലാണ് ഇവിടെ പൂക്കൾ പൂക്കുന്നത് . ഫാഷൻ ഫോട്ടോഷൂട്ടും പ്രശസ്ത മോഡലുകളും മാത്രമല്ല വിവാഹ ഫോട്ടോഷൂട്ടും ധാരാളം ഇവിടെ അരങ്ങേറുന്നു.ആമ്പൽ പൂക്കളുടെ പശ്ചാത്തലത്തിൽ സൂര്യോദയവും സൂര്യാസ്തമയവും കാണുക എന്നുള്ളത് തന്നെ എത്രയോ സ്പെഷ്യൽ ആയിട്ടുള്ള കാഴ്ചയാണ്.വള്ളത്തിൽ ആമ്പൽ പൂക്കൾക്കിടയിലൂടെ തൊട്ടു തലോടി നീങ്ങാം ..മുട്ടറ്റം വരെ മാത്രം ആഴമുള്ള പാടങ്ങളിൽ ഇറങ്ങി നിൽക്കാം ...നടക്കാം .

malarikkal kottayam
 Malarikkal


കണ്ണെത്താദൂരത്തോളം പടർന്നു കിടക്കുന്ന ആമ്പൽ പൂക്കൾ 2019 ൽ ആണ് ഏറ്റവും മനോഹരമായി കാണപ്പെട്ടത് .അന്ന് ഇങ്ങോട്ടേക്കു വലിയ ജനപ്രവാഹം തന്നെ ഉണ്ടായി .അത് ഇവിടുത്തെ ആമ്പൽ പൂക്കളെ നശിപ്പിച്ചു .സാമൂഹിക വിരുദ്ധരും സഞ്ചാരികളിൽ ചിലരും വ്യാപകമായി ആമ്പൽ പൂക്കൾ നശിപ്പിച്ചു .കുറച്ചുകാലത്തേക്ക് സർക്കാർ ഇങ്ങോട്ടുള്ള പ്രവേശനം പോലും സഞ്ചാരികൾക്ക് നിഷേധിക്കുന്ന അവസ്ഥ ഉണ്ടായി .ഓരോ കാഴ്ചയും നമുക്കുള്ളതല്ല നമ്മിലൂടെ അറിഞ്ഞു പുറകെ വരുന്ന സഞ്ചരിക്കുള്ളതാണെന്നുള്ള അവബോധം ആണ് മലരിക്കൽ സന്ദർശിക്കുമ്പോൾ പ്രധാനമായും മനസ്സിൽ ഉണ്ടാകേണ്ടത് .
കായൽ പരപ്പും അതിനോട് ചേർന്നുള്ള പച്ചപ്പുമാണ് കുമരകത്തെ ആകർഷകമാക്കുന്നത് .ലോക്ക് ഡൗൺ ണ് ശേഷം സഞ്ചാരികൾ യാത്ര ആരംഭിക്കുമ്പോൾ കുമാരകവും കായലിന്റെ ഓളപ്പരപ്പും കൂടുതൽ സജീവമാകും .കീശയിലെ കാശു നോക്കിയുള്ള യാത്രകൾക്ക് കുമരകം വളരെ മികച്ച സ്ഥലമാണ് .

malarikkal kottayam
 Malarikkal


കാഞ്ഞിരം ജെട്ടിയിൽ നിന്ന് മലരിക്കലിലേക്ക് ബസ് സർവീസ് ഉണ്ട്
. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഇവിടം സന്ദർശിക്കാൻ ശ്രമിക്കുക . പാടശേഖരങ്ങളിലെ വെള്ളം ഊറ്റിക്കളഞ്ഞു കൃഷിയോഗ്യമാക്കുന്ന നടപടികൾ കർഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട് എന്നതിനാൽ ആണിത് .

Previous Post Next Post