|
CHOOLANUR |
പാലക്കാട് നിന്നും 25 കിലോമീറ്റർ ചെന്നാൽ നടുവത്ത് പാറ എന്നിടത്ത് ഇടതൂർന്ന ഒരു വനം കാണാം. ഈ വനത്തിലാണ് മയിലുകളുടെ കുത്തൊഴുക്ക്. ഇന്ന് ഗ്രാമമെന്നോ പട്ടണമെന്നോ ഇല്ലാതെ ഇവയെ എവിടേയും കാണാൻ കഴിയുന്നവയാണെങ്കിലും 100, 150 എണ്ണത്തിനെ ഒന്നിച്ചു കാണുക എന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ച തന്നെയാണ്.
സൂര്യോദയ സൂര്യാസ്തമയ സമയങ്ങളിൽ ഇവിടെ ചെന്നാൽ ഏറ്റവും കൂടുതൽ മയൂഖങ്ങളെ കാണാൻ കഴിയും..അത് മാത്രമോ, കണ്ണിൽ ഒതുങ്ങാത്തത്ര മയിലുകൾ ഒരേ സമയം പീലികൾ വിരിച്ചാടുന്നത് കാണാൻ കൊതിക്കാത്തവർ ഉണ്ടോ..
അഴകുറ്റ പ്രകൃതിയുടെ പശ്ചാത്തലത്തിൽ ആടുന്ന മയിലുകൾ.. ഇടതൂർന്ന് നിന്നുകൊണ്ട് താളം പിടിക്കുന്ന മരങ്ങൾ..ഇതെല്ലാം കാണുന്ന കണ്ണുകളെയും മനസ്സിനെയും കുളിർപ്പിക്കുന്ന ഇളം കാറ്റ്... മയിലാടുംപാറ അത്ഭുതം ആകുന്നു.