thiruvambady black beach |
വർക്കല പ്രശസ്തമായത് പഞ്ചരമണലിന്റെ ബീച്ച് എന്ന പേരിലാണ്.എന്നാൽ വർക്കലക്കു തൊട്ടടുത്തുള്ള തിരുവമ്പാടി ബ്ലാക്ക് ബീച്ച് ആകട്ടെ കറുത്തമണലിന്റെ പേരിലാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
തിരുവമ്പാടി എന്ന പേര് കേൾക്കുന്നതെ ഓർമയിലേക്ക് ചാടി കയറുന്നത് തൃശൂർ തിരുവമ്പാടി ആണെങ്കിലും,അങ്ങ് കോഴിക്കോട്ടും അങ്ങ് തിരുവനന്തപുരത്തും ഓരോരോ തിരുവമ്പാടികൾ ഉണ്ട്.
|
തലസ്ഥാന നഗരത്തിന്റെ എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു സുഖമമായ വീക്കെൻഡ് ആഘോഷിക്കാൻ തിരുവനന്തപുരത്തുകാർ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഈ ബ്ലാക്ക് ബീച്ച്.
നല്ല പ്രദേശവാസികളുള്ള ഒരു സ്ഥലം കൂടെയാണ് ബ്ലാക്ക് ബീച്ച്.ശാന്തമായ അന്തരീക്ഷം,സുന്ദരമായ വേലിയിറക്കങ്ങൾ...തിരക്കുകൾ ഒട്ടുമില്ലാതെ ഒഴുകിയെത്തുന്ന തിരമാലകൾ...
ഏകാന്തതയും ശാന്തതയും ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ് കരിമണൽ നിറഞ്ഞ തിരുവമ്പാടി ബീച്ച്.വർക്കല കുന്നു ഇറങ്ങി നടന്നോ..വാഹനത്തിന്റെ ഇവിടേക്ക് എത്തിച്ചേരാം.
ഇടതൂർന്നു വളർന്നു നിൽക്കുന്ന തെങ്ങിന്തോപ്പുകൾക്ക് ഇടയിലൂടെയുള്ള സൂര്യോദയ അസ്തമയ ദൃശ്യങ്ങൾ കാണാനാണ് സഞ്ചാരികൾ കൂടുതലായും ഇവിടെ എത്തി ചേരുന്നത്.അപൂർവയിനം വര്ണമത്സ്യങ്ങളുടെ ശേഖരണമൊരുക്കി ഒരു അക്വാറിയം ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
|
നിശബ്ദതയെ പ്രണയിക്കുന്നവർക്ക് കുറച്ചുനേരം വന്നിരിക്കാൻ പറ്റിയ സ്ഥലം കൂടെയാണ് തിരുവമ്പാടി ബ്ലാക്ക് ബീച്ച്.അധികം സഞ്ചാരികളും വർക്കല ബീച്ചിലേക് പോകുമ്പോൾ തിരുവമ്പാടി കൂടുതൽ നിശ്ശബ്ദയായി മാറുന്നു.
കരിമണലിന്റെ സാന്നിധ്യമാകാം ഈ പേര് ലഭിച്ചതിനു പുറകിൽ ,അതല്ല നിശബ്ദമായി കിടക്കുന്നതാണ് ഈ പേരിനു കാരണം എന്നും പറയുന്നവരുണ്ട്.