രാമസേതു എന്ന ആഡംസ് ബ്രിഡ്ജ് Adams Bridge of Rama Sethu

 രാമസേതു എന്ന ആഡംസ് ബ്രിഡ്ജ്

രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍ !

ഇന്ത്യയ്ക്കു പുറത്ത് ആഡംസ് ബ്രിഡ്ജ് എന്നും ഇന്ത്യയ്ക്കുള്ളില്‍ രാമസേതു എന്നും അറിയപ്പെടുന്ന പാലം.. ഒരു പക്ഷേ, രാമസേതു എന്ന പേരായിരിക്കും നമുക്ക് കൂടുതല്‍ പരിചയം...കടലിനുള്ളിലെ അമിത ജലപ്രവാഹത്തില്‍ പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിതെന്ന് ശാസ്ത്രം പറയുമ്പോഴും തര്‍ക്കങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. മതങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലേക്കു വരെ വഴി വയ്ക്കുന്ന രാമസേതു അഥവാ ആഡംസ് ബ്രിഡ്ജിന്റെ വിശേഷങ്ങള്‍... 

Adams Bridge of Rama Sethu


രാമസേതു രാമായണത്തില്‍ 

രാമസേതുവിനെക്കുറിച്ച് ആദ്യമായി പറയുന്നത് രാമായണത്തിലാണ്. സീതയെ രാവണനില്‍ നിന്നും വീണ്ടെടുക്കാന്‍ രാമന്‍ഹനുമാന്റെ നേതൃത്വത്തില്‍ ശ്രീലങ്കയിലേക്ക് കെട്ടിയ പാലമാണിതെന്നാണ് രാമായണത്തില്‍ പറയുന്നത്. ഇതുവഴിയാണ് രാമനും സംഘവും ലങ്കയിലെത്തിയതും രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തതും. 

രാമസേതു വിശ്വാസം 

വിശ്വാസവുമായും ബന്ധപ്പെട്ടതാണ് രാമസേതു അഥവാ ആഡംസ് ബ്രിഡ്ജ്.1804ല്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ രേഖകളില്‍ ഈ പാലം അറിയപ്പെടുന്നത് ആഡംസ് ബ്രിഡ്ജ് എന്നാണ്. ഭൂമിയില്‍ വീണ ആദം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ഈ പാലം ഉപയോഗിച്ചിരുന്നു എന്നാണ് വിശ്വാസം. ഇതിനെ സാധൂകരിക്കാനായി ശ്രീലങ്കയില്‍ ആദംസ് പീക്കും ഉണ്ടത്രെ.

Adams Bridge of Rama Sethu

ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേസ്വരത്തിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 30 കിലോമീറ്റര്‍ നീളത്തിലാണിതുള്ളത്. പണ്ട് കാലത്ത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാലമായി ഇതിനെ ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. 1840 ല്‍ ഉണ്ടായ കൊടുങ്കാറ്റിനു മുന്നേ വരെ ഇത് കടലിനു മുകളില്‍ കാണാമായിരുന്നുവത്രെ. 

സേതുസമുദ്രം പദ്ധതി 

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ പാക് കടലിടുക്കില്‍ കപ്പല്‍ കനാല്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതിയാണ് സേതുസമുദ്രം പദ്ധതി. ഇന്ത്യന്‍ ഉപദ്വീപിനെ ചുറ്റിയുള്ള ജലപാത കൂടുതല്‍ സുഗമമാക്കുന്ന ഈ പദ്ധതി നിലവില്‍ വന്നാല്‍ ഇപ്പോള്‍ ശ്രീലങ്കയെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന കപ്പലുകള്‍ക്ക് 650 കിലോമീറ്ററോളം (350 നോട്ടിക്കല്‍ മൈല്‍) ദൂരവും 30 മണിക്കൂറോളം സമയവും ലാഭിക്കാന്‍ കഴിയും. ആഡംസ് ബ്രിഡ്ജിലും പാക് കടലിടുക്കിലുമായി നിര്‍മ്മിക്കപ്പെടുന്ന രണ്ട് കനാലുകള്‍ സേതുസമുദ്രം പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 

Adams Bridge of Rama Sethu

രാമസേതു മനുഷ്യനിര്‍മ്മിതം ആണൊ?

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ചാനലില്‍ വന്ന ചര്‍ച്ചയില്‍ രാമസേതു മനുഷ്യ നിര്‍മ്മിതമാണെന്ന് അവര്‍ തെളിയിച്ചു എന്നു അവകാശപ്പെടുകയുണ്ടായി. ചുണ്ണാമ്പു കല്ലുകളാലും പവിഴപ്പുറ്റുകളാലും നിറഞ്ഞിരിക്കുന്ന ഈ പാലം മനുഷ്യര്‍ തന്നെ നിര്‍മ്മിച്ചതാണത്രെ. ചാനലിന്റെ വിശദീകരണങ്ങളനുസരിച്ച് ഏകദേശം ഏഴായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ചതാണത്രെ ഈ പാലം. പാലം ഉണ്ടായതിനു ശേഷമാണ് പവിഴപ്പുറ്റുകളും മണ്‍കൂനകകളും അതിന്റെ വശങ്ങളില്‍ കാണപ്പെടാന്‍ തുടങ്ങിയത്. ഇതിന് ഏകദേശം നാലായിരത്തോളം വര്‍ഷം പഴക്കമാണ് പറയുന്നത്.

കടപ്പാട് : Native Planet Malayalam

Adams Bridge of Rama Sethu


Adams Bridge of Rama Sethu

Raman Bridge or Adam's Bridge ?? Features of the 7,000 year old bridge

The bridge known as Adams Bridge outside India and Rama Setu inside India is probably more familiar to us as Rama Setu. Rama Sethu or Adams Bridge, which leads to inter-religious disputes

Rama Sethu In the Ramayana

The first mention of Rama Sethu is in the Ramayana. According to the Ramayana, this was the bridge built to Sri Lanka under the leadership of Raman Hanuman to rescue Sita from Ravana. It was through this that Rama and his group reached Lanka and killed Ravana and rescued Sita.

Rama Sethu Faith

The Rama Setu or Adams Bridge is also associated with the faith. It is believed that Adam fell to the ground and used this bridge to come to India from Sri Lanka. Adams Peak is also in Sri Lanka to validate this.

It is located between Mannar Island in Sri Lanka and Rameswaram in India. It is 30 km long. It is said to have been used as a bridge between India and Sri Lanka in the past. It was visible above the sea until before the storm of 1840.

What is Sethusamudram Project

The Sethusamudram project is a project to build a ship canal in the Pakistan Strait between India and Sri Lanka. The project, which will further facilitate waterways around the Indian Peninsula, will now save ships around Sri Lanka a distance of 650 km (350 nautical miles) and 30 hours. The Sethusamudram project includes two canals to be built across the Adams Bridge and the Gulf of Pakistan.

Is Rama Sethu man-made?

In an interview on an international channel yesterday, they claimed that Rama Sethu had proved to be man-made. The bridge is made of limestone and coral and is man-made. According to the channel, the bridge was built about 7,000 years ago. It was only after the bridge was built that coral reefs and mounds began to appear on its sides. It is said to be about four thousand years old.

Attribution: Native Planet Malayalam

Previous Post Next Post