അസന്മാർഗ്ഗിക വ്യാപാരം തടയൽ നിയമം 1986 Prevention of Unethical Trade Act 1986

 1986 ൽ സമൂഹത്തിലെ ദുരാചാരങ്ങളായ വേശ്യാവൃത്തി , ലൈംഗിക ചൂ ഷണം മറ്റ് അസന്മാർഗ്ഗിക നടപടികൾ എന്നിവ തടയുന്നതിന് നടപ്പിലാക്കിയ നിയമമാണ് ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് . ഏതെങ്കിലും വീടോ സ്ഥലമോ മുറികളോ ലൈംഗിക ചൂഷണത്തിനായി ഉപയോഗിക്കുന്നുവെങ്കിൽ പ്രസ്തുത സ്ഥലങ്ങളെ വേശ്യാലയമായി കണക്കാക്കാം എന്ന് നിയമം പറയുന്നു . 

Prevention of Unethical Trade Act 1986

16 വയസ്സ് തികയാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് ഈ നിയമം അനുസരിച്ച് ശിക്ഷാർഹമാണ് . 

വേശ്യാലയം നടത്തുന്ന ആളെയോ അതിന്റെ മേൽനോട്ടം വഹിക്കുന്ന ആളെയോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ ആദ്യത്തെ കുറ്റത്തി ന് 1 മുതൽ 3 വർഷംവരെ കഠിനതടവും 1000 രൂപവരെ പിഴയും ശിക്ഷ ചുമത്താവുന്നതാണ് . കുറ്റം ആവർത്തിച്ചാൽ രണ്ടാമത്തെ കുറ്റത്തിന് 2 മുതൽ 5 വർഷംവരെ കഠിനതടവും 1000 രൂപവരെ പിഴയും ശിക്ഷയായി ലഭിക്കും . ഈ നിയമമനുസരിച്ച് കുറ്റവാളിയല്ലെന്ന് തെളിവ് ഹാജരാക്കാത്തിടത്തോ ഉം ഏതെങ്കിലും പ്രത്യേക സ്ഥലം , സ്ഥലം ഉടമയുടേതോ വാടകക്കാരന്റെയോ താമസക്കാരന്റെയോ അറിവോടുകൂകിയാണ് വേശ്യാലയമായി പ്രയോഗിക്കപ്പെട്ടത് എന്ന് കോടതി അനുമാനിക്കും . 18 വയസ്സ് പൂർത്തിയായ ഏതൊരാളും വേശ്യാവൃത്തി നടത്തി ഉപജീ വനം നടത്തുകയാണെന്ന് തെളിയിക്കപ്പെട്ടാൽ 1 മുതൽ 2 വർഷം വരെ തടവോ 1000 രൂപവരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷയായി നൽകാവുന്നതാണ് . ഇതിൽ വേശ്യാവൃത്തി നടത്തുന്നതിന് 18 വയസ്സിന് താഴെയുള്ള കുട്ടികളെ ഉപയോഗിക്കുകയാണെങ്കിൽ കുറ്റവാളിക്ക് 7 വർഷംമുതൽ 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാം .

നിർബന്ധിത വേശ്യാവ്യത്തി Forced prostitution

സമ്മതത്തോടെയോ അല്ലാതെയോ ഒരാളെ വേശ്യാവൃത്തി നടത്തുന്നതി ന് പ്രലോഭിപ്പിക്കുക , ഏതെങ്കിലും വേശ്യാലയത്തിലെ അന്തേവാസിയാകു ന്നതിന് നിർബന്ധിക്കുകയോ കൂട്ടിക്കൊണ്ടുപോകുകയോ ചെയ്യുക , വേശ്യാ വൃത്തി ഒരു ബിസിനസ്സായി നടത്തുന്നതിന് ആളുകളെ ഒരുസ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് കൊണ്ടുപോവുക , വേശ്യാവ്യത്തി തുടരാൻ നിർബന്ധി ക്കുക എന്നിവയെല്ലാം കഠിനശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് . നിയമപ്രകാ രം കുറ്റവാളിക്ക് 3 വർഷംമുതൽ 7 വർഷംവരെ കഠിനതടവും 2000 രൂപവരെ പിഴയും ശിക്ഷയായി ലഭിക്കാം . മേൽപറഞ്ഞ അനാശാസ്യനടപടികൾക്ക് കു ട്ടികളെയോ പ്രായപൂർത്തിയാകാത്തവരെയോ ആണ് ഉപയോഗിക്കുന്നതെങ്കിൽ പരമാവധി ശിക്ഷ 14 വർഷംവരെയായി കൂട്ടാവുന്നതാണ് .

വേശ്യാവ്യത്തി നടത്തുന്നതിനായി ഒരാളെ തടവിൽ വയ്ക്കുക Imprison someone for prostitution

എതെങ്കിലും ഒരു വേശ്യാലയത്തിൽ സമ്മതത്തോടെയോ അല്ലാതെയോ ഒരാളെ തടവിൽ പാർപ്പിക്കുകയും ഭാര്യാഭർത്താക്കന്മാരല്ലാത്തവർ ലൈംഗി കബന്ധത്തിലേർപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ കുറ്റവാളിക്ക് 7 വർഷംമുതൽ 10 വർഷംവരെ തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ് . 

ഒരാളെ ഒരു കുട്ടിയുമായി വേശ്യാലയത്തിൽ കണ്ടെത്തിയാൽ മറ്റു തെളി വ് ഹാജരാക്കാത്തിടത്തോളംകാലം അയാൾ കുറ്റവാളിയാണെന്ന് അനുമാനി ക്കാം , തടവിൽ വയ്ക്കപ്പെട്ടതും ലൈംഗിക ചൂഷണത്തിന് ഇരയായതുമായ സ് തീക്കെതിരെയോ പെൺകുട്ടിക്കെതിരെയോ യാതൊരു നിയമനടപടികളും സികരിക്കാവുന്നതല്ല .

പൊതുസ്ഥലങ്ങളിൽ വേശ്യാവ്യത്തി വിദ്യാഭ്യാസസ്ഥാപനങ്ങൾ , ആരാധനാലയങ്ങൾ , ഹോട്ടലുകൾ , ആശു പ്രതികൾ , നേഴ്സിംഗ് , മറ്റ് പൊതുജനസൗകര്യാർതറമുള്ള സ്ഥാപനങ്ങൾ എന്നിവയുടെ പരിസരത്ത് ( 200 മീറ്ററിനകത്ത് ) വേശ്യാവൃത്തി നടത്തുന്നത് ശിക്ഷാർ ഹമാണ് . കുറ്റകൃത്യത്തിന് 3 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് . മേൽപറഞ്ഞ കൂറ്റം ചെയ്യുന്നത് കുട്ടികളെയോ പ്രായപൂർത്തിയാകാത്തവരെയോ ഉപയോഗിച്ചുകൊണ്ടാണെങ്കിൽ 7 വർഷം മുതൽ 10 വർഷംവരെ കഠിനതടവും പിഴയും ശക്ഷയായി ലഭിക്കാം . മേൽപറഞ്ഞ കുറ്റകൃത്യങ്ങളെല്ലാം ഒരു വാടകക്കാരനോ സ്ഥലഉടമയോ പാട്ടക്കാരനോ അവരുടെ അറിവും സമ്മതത്തോടെയും ചെയ്യുകയോ ചെയ്യാൻ അനുവദിക്കുകയോ ആണെങ്കിൽ , കുറ്റവാളിക്ക് മൂന്നുമാസം തടവോ 200 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം . കുറ്റം ആവർത്തിക്കു കയാണെങ്കിൽ രണ്ടാമത്തെ കുറ്റത്തിന് 6 മാസംവരെ തടവോ 200 രൂപ പി ഴയോ ഇവ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കും . 

വേശ്യാവൃത്തിക്കായി ഉപയോ ഗിക്കുന്ന ഇടം ഹോട്ടലോ മറ്റോ ആണെങ്കിൽ ഹോട്ടലിന്റെ ലൈസൻസ് 3 മാ സംവരെ സസ്പെന്റ് ചെയ്യാവുന്നതാണ് . കുറ്റകൃത്യത്തിന് ഉപയോഗിച്ചിരിക്കു ന്നത് കുട്ടികളെയോ പ്രായപൂർത്തിയാകാത്തവരെയോ ആണെങ്കിൽ ഇതിനാ യി ഉപയോഗിച്ച ഹോട്ടലിന്റെ ലൈസൻസും റദ്യുചെയ്യാവുന്നതാണ് . ഏതെങ്കിലുമൊരു പ്രത്യേക പ്രദേശത്തെ ജനസാന്ദ്രതയോ പൊതുസ്വഭാ വരമോ മറ്റോ കണക്കിലെടുത്ത് വേശ്യാവൃത്തി നടത്താൻ പാടില്ലെന്ന് സംസ്ഥാ ന സർക്കാരിന് ഗസറ്റ് വിജ്ഞാപനംവഴി ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

വേശ്യാവ്യത്തിക്കായി പ്രലോഭനം , വശീകരണം എന്നിവ നടത്തുക വേശ്യാവൃത്തിക്കായി ഉപയോഗിക്കുന്ന സ്ഥലത്ത് , വാക്കുകൾ വഴിയോ ആം ഗ്യങ്ങൾവഴിയോ ഒരാളെ വേശ്യാവൃത്തിക്കായി വശീകരിക്കുന്നതും കെട്ടിടങ്ങളു ടെ മുകളിലോ ബാൽക്കണിയിൽ നിന്നോ വശീകരണം നടത്തുന്നതും വഴിയാ ത്രക്കാരെയും മറ്റും വേശ്യാവൃത്തിക്കായി ക്ഷണിക്കുന്നതും നിയമവിരുദ്ധമാ ണ് . പ്രസ്തുത കുറ്റങ്ങൾക്ക് 6 മാസം വരെ തടവുശിക്ഷയും 500 രൂപ പിഴയും ശിക്ഷ ലഭിക്കാം . പ്രസ്തുത കുറ്റം ആവർത്തിച്ചാൽ തടവുശിക്ഷ ഒരുവർഷം വരെയും പിഴ 500 രൂപയും അല്ലെങ്കിൽ ഇവരണ്ടും ഒന്നിച്ചും ലഭിക്കാവുന്നതാ ണ് . കുറ്റം ചെയ്യുന്നത് പുരുഷനാണെങ്കിൽ കുറ്റവാളിക്ക് 7 ദിവസംമുതൽ 3 വർ ഷംവരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് .

മൈനറെ വേശ്യാവൃത്തിക്കായി വിൽക്കുകയോ വാങ്ങുകയോ ചെയ്യൽ Selling or buying a minor for prostitution
പതിനെട്ടുവയസ്സിൽ താഴെ പ്രായമുള്ള ആളെ വേശ്യാവൃത്തിക്കായോ , മറ്റാ രെങ്കിലുമായുള്ള അവിഹിതവേഴ്ചയ്ക്കക്കോ , വിൽക്കുകയോ കൂലിക്കു കൊടു ക്കുകയോ മറ്റുവിധത്തിൽ കൈയൊഴിയുകയോ ചെയ്യുന്ന ഏതൊരാളും പത്തു വർഷംവരെയാകാവുന്ന വെറുംതടവോ കഠിനതടവോ ശിക്ഷയ്ക്കും അതിനു പുറമെ പിഴശിക്ഷയ്ക്കും അർഹനായിരിക്കുന്നതാണ് എന്ന് 372 -ാം വകുപ്പിൽ വ്യവസ്ഥചെയ്യപ്പെട്ടിരിക്കുന്നു . 

ഒരു വേശ്യയ്ക്കോ വേശ്യാലയം നടത്തുന്ന ആൾക്കോ പതിനെട്ടുവയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടിയെ വിൽക്കുകയോ കൂലിക്ക് കൊടുക്കുകയോ മറ്റുവിധത്തിൽ കൈയൊഴിക്കുകയോ ചെയ്താൽ അങ്ങനെ ചെയ്യുന്ന ആൾ അവൾ വേശ്യാവൃത്തിക്ക് ഉപയോഗിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടുകൂടിയാ ണ് അങ്ങനെ ചെയ്തതെന്ന് മറിച്ച് തെളിയിക്കപ്പെടുന്നതുവരെ അനുമാനിക്കപ്പെടേണ്ടതാണ് .


വ്യക്തിനിയമമോ ആചാരമോ അനുസരിച്ച് അംഗീകൃതമായ വിവാഹമോ വിവാഹസദൃശബന്ധമോ ഇല്ലാത്ത ആളുകൾ തമ്മിലുള്ള ലൈംഗികവേഴ്ചയാ ണ് അവിഹിതവേഴ്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് രണ്ടാമത്തെ  വി
ശദീകരണത്തിൽ പറയുന്നു . മേൽപറഞ്ഞപകാരമതുള്ള ഉദ്ദേശ്യത്തോടുകൂടി പതിനെട്ടുവയസ്സിൽ താ ഴെ പ്രായമുള്ള ഏതെങ്കിലും ആളെ വിലയ്ക്കുവാങ്ങുകയോ കൂലിക്ക് കൊടു ക്കുകയോ മറ്റുവിധത്തിൽ കൈവശമാക്കുകയോ ചെയ്യുന്ന ഏതൊരാളും പത്തു വർഷംവരെയാകാവുന്ന വെറുംതടവോ കഠിനതടവോ ശിക്ഷയ്ക്കും അതിനു പുറമെ പിഴശിക്ഷയ്ക്കും അർഹനായിരിക്കും എന്ന് 373 -ാം വകുപ്പിൽ വ്യവസ്ഥയുണ്ട് .

Previous Post Next Post