കോവിഡ് രോഗികൾ കഴിക്കുന്ന dexamethasone,Tocilizumob, Itolizumab പോലെയുള്ള മരുന്നുകൾ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ ഉറക്കി കിടത്തുന്ന സമയങ്ങളിൽ ബ്ലാക്ക് ഫംഗസ് കടന്നു കൂടിയേക്കാം.പ്രമേഹരോഗികളിൽ അതിനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്വയ ചികിത്സയും ഓവർ ഡോസ് മരുന്ന് കഴിക്കലും മാറ്റി നിർത്തി വിദഗ്ധ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ മാത്രമേ കഴിക്കാൻ പാടുള്ളു,പ്രമേഹം നിയന്ത്രിക്കുക എന്നിവയാണ് ICMR നൽകുന്ന നിർദ്ദേശം.
ഭയപ്പെടേണ്ട സാഹചര്യങ്ങൾ ഒന്നുമില്ല..പേടിക്കേണ്ട ഒന്നല്ല ബ്ലാക്ക് ഫംഗസ്..എന്നാൽ മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്.