എന്താണ് അശ്ലീലം..?അശ്ലീല പ്രകടനങ്ങൾക്കുള്ള ശിക്ഷ എന്ത് ..?

എന്താണ് അശ്ലീലം..?അശ്ലീല പ്രകടനങ്ങൾക്കുള്ള ശിക്ഷ എന്ത് ..?What is pornography? What is the punishment for pornography?

സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കൽ നിരോധന ) നിയമം അശ്ലീലതയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ഇന്ത്യൻ ശിക്ഷാനി യമത്തിൽ പ്രതിപാദിക്കുന്നുണ്ട് . ശിക്ഷാവിധികളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട് . ഈ നിയമങ്ങളൊക്കെ നിലനിൽക്കെതന്നെ പരസ്യങ്ങൾ , പ്രസിദ്ധീ കരണങ്ങൾ , ലഘുലേഖകൻ , ചിത്രങ്ങൾ എന്നിവയിലൂടെയെല്ലാം സ്ത്രീകളും സ്ത്രീത്വവും അധിക്ഷേപിക്കപ്പെട്ടുവരുന്നു . അവിഹിതമായുള്ള ധനസമ്പാദനത്തിന് ഇത്തരത്തിലുള്ള പരസ്യങ്ങളെയും പ്രസിദ്ധീകരണങ്ങളെയും ഉപയോ ഗിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു . 

1986 ൽ ഇന്ത്യൻ പാർലമെന്റ് പരസ്യം , പ്രസിദ്ധീകരണം , ലഘുലേഖ , വർണ്ണചിത്രം എന്നിവയിലു ടെ സ്ത്രീകളെ നിന്ദ്യമായും അശ്ലീലകരമായും ചിത്രീകരിക്കുന്നത് തടയുന്നതി ന് ഒരു നിയമം പാസ്സാക്കി , സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കൽ (നിരോധന ) നിയമം അഥവാ ഇൻഡീസന്റ് റ്പ്രസെന്റേഷൻ ഓഫ് വിമൻ ( Prohibition) ആക്ട് എന്നാണ് ഈ നിയമത്തിന്റെ പേര് . ഈ നിയമത്തിന്റെ സവിശേഷതകളിൽ പ്രധാനപ്പെട്ടത് സ്ത്രീകളുടെ നിന്ദ്യമായ ചിത്രീകരണം എന്താണെന്ന് നിർവചിക്കുന്നുവെന്നുള്ളതാണ് . 

സ്ത്രീയുടെ രൂപമോ , ആകാരമോ , ശരീരമോ ഏതെങ്കിലും അവയവഭാഗമോ അശ്ലീലമായോ നിന്ദ്യമായോ അപകീർത്തികരമായ വിധത്തിലോ പൊതുജനത്തി ന്റെ സന്മാർഗ്ഗികതയെ ഹനിപ്പിക്കത്തക്കതരത്തിലോ ദുഷിപ്പിക്കുന്ന രീതിയി ലോ ചിത്രീകരിക്കുന്നതിനെ സ്ത്രീകളുടെ നിന്ദ്യമായ ചിത്രീകരണമെന്ന് ഇതിൽ നിർവചിക്കുന്നു .

എന്താണ് അശ്ലീലം..?What is pornography?

പുസ്തകം , ലഘുഖനം , വര , പെയിന്റിംഗ് , ചിത്രീകരണം മുതലായവ അത് വായിക്കുവാനോ കാണുവാനോ കേൾക്കുവാനോ ഇടവരുന്ന വ്യക്തി കളുടെ സന്മാർഗ്ഗികതയെ ദുഷിപ്പിക്കാൻ പോന്ന തരത്തിൽ ആണെങ്കിൽ അവയെ അശ്ലീലമായി കണക്കാക്കാമെന്ന് ഇന്ത്യൻ ശിക്ഷാനിയമം 292 -ാം വകുപ്പ് പ്രതി പാദിക്കുന്നു . ഇത്തരത്തിലുള്ള പുസ്തകങ്ങളോ മറ്റോ വിൽക്കുകയോ വിതരണം ചെയ്യുകയോ പ്രദർശിപ്പിക്കുകയോ ചെയ്താൽ ആദ്യ കുറ്റവിചാരണയിൽ മൂ ന്നുവർഷം വരെ തടവും 2000 രൂപവരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ് . ഇതേ രീതിയിൽ വീണ്ടുമുള്ള കുറ്റകൃത്യങ്ങൾക്ക് ഏഴുവർഷം വരെ തടവും 5000 രൂ പവരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ് . 

മറ്റുള്ളവർക്ക് ഉപ്രദവകരമായ രീതിയിൽ പൊതുസ്ഥലത്ത് അശ്ലീലമായ പ്രവൃത്തിചെയ്യുന്നത് കുറ്റകരമാണ് . 

പൊതുസ്ഥലത്തോ സമീപസ്ഥലങ്ങളിലോ അശ്ലീലമായ പാട്ടുപാടുകയോ പദപ്രയോഗം നടത്തുകയോ ചെയ്യുന്നതും കു റ്റകരമാണ് . ഇന്ത്യൻ ശിക്ഷാനിയമം 294 -ാം വകുപ്പനുസരിച്ച് ഇത്തരം കുറ്റക്യ ത്യങ്ങൾക്ക് മൂന്നുമാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭി ക്കാവുന്നതാണ്. 

What is pornography? What is the punishment for pornography?

ഇന്ത്യൻ ശിക്ഷാനിയമം 509 -ാം വകുപ്പനുസരിച്ച് ഒരു സ്ത്രീയുടെ മാന്യതയെ നിന്ദിക്കുവാനുള്ള ഉദ്ദേശ്യത്തോടെ ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ ശബ്ദം ഉണ്ടാക്കുകയോ ആംഗ്യം കാണിക്കുകയോ ഏതെങ്കിലും വസ്ത്ര പ്രദർ ശിപ്പിക്കുകയോ ചെയ്താൽ ഒരുവർഷംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ് . ഇങ്ങനെ ഉച്ചരിക്കുന്ന വാക്കോ ശബ്ദമോ സ്ത്രീ കേൾക്കണമെന്ന ഉദ്ദേശ്യത്തോടെയോ അല്ലെങ്കിൽ ആംഗ്യമോ വസ്തുവോ സ് തീ കാണണമെന്ന ഉദ്ദേശ്യത്തോടെയോ അതുമല്ലെങ്കിൽ ആ സ്ത്രീയുടെ സ്വ കാര്യതയിൽ തലയിടണമെന്ന ഉദ്ദേശ്യത്തോടെയോ ഇപ്രകാരം പ്രവർത്തിക്കു ന്നുവെങ്കിലേ ശിക്ഷാർഹനാവുകയുള്ളൂ . 

ഒരു വ്യക്തിയും സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കത്തക്കതരത്തിലു ള്ള പരസ്യങ്ങൾ , പ്രസിദ്ധീകരണങ്ങൾ , ലഘുലേഖകൾ , പ്രദർശനങ്ങൾ മു തലായവ നടത്തുവാൻ പാടില്ല എന്ന് സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കൽ (നിരോധന ) നിയമം വ്യക്തമാക്കുന്നു . 

തപാൽവഴി ഇപ്രകാരമുള്ള പുസ്തകങ്ങളോ ലഘുലേഖകളോ പേപ്പറു കളോ സൈഡ് , ഫിലിം , ഫോട്ടോ തുടങ്ങിയവയോ അയക്കുന്നതും കുറ്റകരമാണ് .


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.