വിവരാവകാശ മറുപടിയുടെ ഫോര്‍മാറ്റ് The format of the RTI reply

വിവരാവകാശ മറുപടിയുടെ ഫോര്‍മാറ്റ് The format of the RTI reply

  വിവരാവകാശ അപേക്ഷകള്‍ക്ക് നല്കുന്ന മറുപടിയില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് 30.03.2016-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് എല്ലാ വിവരാവകാശ മറുപടിയിലും  നിര്‍ബന്ധമായും താഴെ പറയുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്.


1. അപേക്ഷയുടെ നമ്പര്‍,  പൊതുഅധികാരിയുടെ ഓഫീസില്‍ അപേക്ഷ ലഭിച്ച തീയതി.
2. ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ (SPIO) പേര്, സ്ഥാനപ്പേര്, ഔദ്യോഗിക ഫോണ്‍നമ്പര്‍, ഇമെയില്‍ അഡ്രസ്സ്.
3. വിവരം നിഷേധിക്കുന്നപക്ഷം  നിഷേധിക്കാനുള്ള കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും നിര്‍ബന്ധമായും വ്യക്തമാക്കേണ്ടതാണ്.
4. ആവശ്യപ്പെട്ട വിവരം മറ്റേതെങ്കിലും പൊതുഅധികാരിയോട് ബന്ധപ്പെട്ടതാണെങ്കില്‍  സെക്ഷന്‍ 6(3) അനുസരിച്ച് അപേക്ഷ കൈമാറി, കൈമാറിയ പൊതുഅധികാരിയുടെ വിശദാംശങ്ങള്‍ അപേക്ഷകനെ അറിയിക്കേണ്ടതാണ്.

അവസാന പാരഗ്രാഫില്‍ താഴെ പറയുന്ന വിവരം വ്യക്തമായും നിര്‍ബന്ധമായും ഉണ്ടായിരിക്കണം:-
5. മറുപടി തൃപ്തികരമല്ലെങ്കില്‍ മറുപടി ലഭിച്ച് മുപ്പത് ദിവസത്തിനകം ഒന്നാം അപ്പീല്‍ ഫയല്‍ ചെയ്യേണ്ടതാണ്.
6. ഒന്നാം അപ്പീല്‍ അധികാരിയുടെ പേര്, സ്ഥാനപ്പേര്, വിലാസം, ഔദ്യോഗിക ഫോണ്‍നമ്പര്‍, ഇമെയില്‍ അഡ്രസ്സ്.

     അപേക്ഷകന്‍ ആവശ്യപ്പെട്ട പ്രകാരം രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  നല്കുമ്പോള്‍ 'True Copy of the document' എന്നോ 'വിവരാവകാശ നിയമപ്രകാരം നല്‍കുന്നത്' എന്നോ സാക്ഷ്യപ്പെടുത്തി ഒപ്പിട്ട്,  തീയതി രേഖപ്പെടുത്തി PIO-യുടേയും ഓഫീസിന്‍റെ പേരുള്ള സീല്‍ സഹിതം നല്‍കേണ്ടതാണ്. നിരവധി രേഖകള്‍ സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതുണ്ടെങ്കില്‍ സാക്ഷ്യപ്പെടുത്തുന്നതിനായി ജൂനിയറായ മറ്റ് ഗസറ്റഡ് ഓഫീസറുടെ സഹായം തേടാവുന്നതാണ്.

ഉത്തരവ് നമ്പര്‍: No.69503/Cdn.5/2015/GAD
പൂര്‍ണമായ ഉത്തരവിന്  ഇമേജില്‍ ക്ലിക്ക് ചെയ്യുക.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.