സ്കൂളിൽ നിന്നും കുട്ടികൾക്ക് എതിരെയുള്ള അച്ചടക്ക നടപടികൾ സംബന്ധിച്ചുള്ള നിയമങ്ങൾ Rules regarding disciplinary action against children from school

സ്കൂളിൽ നിന്നും കുട്ടികൾക്ക് എതിരെയുള്ള അച്ചടക്ക നടപടികൾ സംബന്ധിച്ചുള്ള നിയമങ്ങൾ Rules regarding disciplinary action against children from school

 

        സ്കൂളുകളിലെ അച്ചടക്ക നടപടി മൂലം പഠനം  മുടങ്ങുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന ഡിപിഐ ഉത്തരവ്. മാത്രവുമല്ല, ഒരു വിദ്യാര്‍ഥിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ കേരള വിദ്യാഭ്യാസ ചട്ടം IX ആം അദ്ധ്യായം വകുപ്പ് (6) പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി രക്ഷിതാവിനേയും വിദ്യാഭ്യാസ ഓഫീസറേയും അറിയിക്കേണ്ടതും തന്‍റെ ഭാഗം വിശദീകരിക്കാനുള്ള അവസരം ആരോപണ വിധേയര്‍ക്ക് നല്‍കേണ്ടതുമാണ്‌ അപ്രകാരമല്ലാതെയുള്ള നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്.  

  'അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ ' എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അതായത്, അച്ചടക്ക നടപടി അഥവാ ശിക്ഷ തീരുമാനിക്കുന്നതിന് മുന്‍പ് മേല്പറഞ്ഞ നടപടി ക്രമങ്ങള്‍ പാലിക്കണം എന്ന് ചുരുക്കം. ഒരു  വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത ശേഷം  വിശദീകരണം ആവശ്യപ്പെടുന്നതും രക്ഷകര്‍ത്താവിനെ വിളിച്ച് കൊണ്ട് വരാന്‍ പറയുന്നതും നിയമ വിരുദ്ധമാണ് എന്ന് സാരം.  അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ സ്വാഭാവിക നീതി ഉറപ്പ് വരുത്തണമെന്നും ലംഘനങ്ങള്‍ കണ്ടാല്‍ ഏതൊരാളും വിദ്യാഭ്യാസ ഓഫീസര്‍ക്ക് രേഖാമൂലം പരാതിപ്പെടണമെന്നും അഭ്യര്‍ഥിക്കുന്നു.

ഉത്തരവ് നം: H1/51518/2015/DPI  Dated: 27.10.2015  Category: Juvenile Justice Act 2000
ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.