ഐഡിയ കൊള്ളാം.. ലൈംഗിക വിദ്യാഭ്യാസം.. പക്ഷേ ഒരു പ്രശ്‌നമുണ്ട്.. ആര് പഠിപ്പിക്കും.. ?

 ആര്...?

ഐഡിയ കൊള്ളാം.. ലൈംഗിക വിദ്യാഭ്യാസം.. പക്ഷേ ഒരു പ്രശ്‌നമുണ്ട്.. ആര് പഠിപ്പിക്കും..

ക്ലാസ്സിൽ കുസൃതികളായ ആൺകുട്ടികളെ പെൺകുട്ടികളുടെ ഇടയിൽ ഇരുത്തുന്ന അധ്യാപകരോ..?

ഒരു ആൺകുട്ടിയും പെൺകുട്ടിയും സംസാരിക്കുന്നത് കണ്ടാൽ ശാസിക്കുകയോ അടിക്കുകയോ ചെയ്യുന്ന അധ്യാപകരോ..?

ലവ് ചിഹ്നം ഉള്ള താളുകളോ മേശപ്പുറമോ കണ്ടാൽ മാതാപിതാക്കളെ വിളിച്ചു വരുത്തുന്ന അധ്യാപകരോ..?

നിങ്ങളുടെ മക്കൾക്ക് 'പ്രണയരോഗമാണ്, അവളെ കെട്ടിച്ചു വിട്ടുകൂടെ ' എന്ന് മാതാപിതാക്കളോട് മക്കളുടെ മുന്നിൽ നിന്നും ചോദിക്കുന്ന അധ്യാപകരോ..?

ആകെക്കൂടെ സിലബസ്സിന്റെ ഭാഗമായ ലൈംഗിക വിദ്യാഭ്യാസ 'ബന്ധമുള്ള' പാഠഭാഗങ്ങൾ ഒറ്റയ്ക്ക് വായിച്ചു പഠിക്കൂ... എന്ന് പറയുന്ന അധ്യാപകരോ..?

ആർത്തവം എന്താണെന്നു ചോദിക്കുന്ന ആൺകുട്ടിയോട് അത് അറിയേണ്ട 'പ്രായം' നിനക്കായിട്ടില്ല എന്ന് പറയുന്ന അധ്യാപകരോ..?

ആണും പെണ്ണും എന്ന് തിരിച്ചു, നടുവിൽ ഒരു വിടവും ഇട്ടിട്ട് കസേരയിട്ട് ഇരുന്നു പറയും... ഇത് നിങ്ങൾക്ക് വായിക്കാനുള്ളതേ ഉള്ളൂ..

യഥാർത്ഥത്തിൽ ഏറ്റവും മോശം ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്ന ഇടങ്ങൾ നമ്മുടെ സ്കൂളുകൾ  തന്നെയല്ലേ..

നമ്മൾ ഈ പറയുന്ന ലൈംഗികത പോലും അബദ്ധത്തിൽ ഏതൊക്കെയോ എത്തിനോട്ടങ്ങളിൽ നിന്നും നമുക്ക് ലഭിച്ചതല്ലേ..?
 sex education kerala who teach sex  ലൈംഗിക വിദ്യാഭ്യാം


Previous Post Next Post