തുണിയഴിച്ച നീതി ദേവത!

Kerala police criminal activities current affairs


സ്റ്റേറ്റിൽ നിന്നുള്ള നീതി വിതരണം പ്രധാനമായും രണ്ട് പുതിയ ക്ലാസുകൾ തിരിച്ചാണെന്നുള്ള യാഥാർഥ്യം ഞാൻ മനസിലാക്കുന്നു.

1.കഥ ഉള്ളവർ
2.കഥ ഇല്ലാത്തവർ

പോലീസിനുമുന്നിൽ അല്ലെങ്കിൽ സർക്കാരിന് മുന്നിൽ എന്തെങ്കിലും കഥ ഉള്ളവരുടെ പട്ടികയുണ്ട്. ആ പട്ടികയിൽ നിന്നും ആരെങ്കിലും പ്രതികൾ ആകുന്നതോ, എന്തിന്..ആരോപണം നേരിടുന്നത് പോലും നീതി ദേവതയ്ക്ക് ഇഷ്ടമല്ല... കണ്ണടച്ചുകളയും.

അതേ സമയം കഥയില്ലാത്തവരുടെ പട്ടികയിൽ നിന്നും ആരെങ്കിലും പ്രതികൾ ആയി നോക്കട്ടെ. നീതി ദേവത കണ്ണിൽ 'മുളങ്കമ്പും' വെച്ച് കാത്തിരിക്കും..

ഭാഗ്യവശാൽ കഥയുള്ളവരുടെ കണക്കിൽ രാഷ്ട്രീയക്കാർ ഉണ്ട്, പോലീസുകാർ ഉണ്ട്, ഉദ്യോഗസ്ഥർ ഉണ്ട്, ഇവരുടെയൊക്കെ ഇടയിൽ ഉള്ളവരുമുണ്ട്.

നിർഭാഗ്യവശാൽ പാർശ്വവത്കരിക്കപ്പെട്ടവരും ഒറ്റയ്ക്കായവരും, ചോദിക്കാനും പറയാനും മറ്റൊരാളില്ലാത്തവരും കഥയില്ലാത്തവരുടെ പട്ടികയിലാണ്.

അനുപമയുടെ പോരാട്ട വിജയം കഥയില്ലാത്തവർ കഥ ഉള്ളവരുടെ മേൽ നേടിയ അതിജീവന വിജയം കൂടെയാണ്.കഥ ഉള്ളവർ സർവ്വ ശക്തിയും ആയുധങ്ങളും ഉപയോഗിച്ചിട്ടും അനുപമ നേടിയ നീതി,കഥകൾ ഇല്ലാതായി പോയവരെ ഇരുത്തി ചിന്തിപ്പിക്കും.അവർക്ക് അർഹമായ സ്വഭാവിക നീതി, പൗരത്വ അവകാശങ്ങൾ നേടിയെടുക്കുവാൻ അവരും മുന്നോട്ടിറങ്ങും.

നീതി നിർവഹണ ഉത്തരവാദിത്വമുള്ള പോലീസിന് നേരെ 'കഥയുള്ള' ഒരാളുടെ എങ്കിലും പരാതി വന്നിട്ടുണ്ടോ..?

വേലി തർക്കങ്ങളും ചീട്ട് കളിയും വലിയ കുറ്റങ്ങളാകും...കഥയുള്ളവരുടെ കേസുകൾ കേസുകളേ അല്ലാതാകും.. അപ്പോഴും നീതി ദേവത കണ്ണിലെ തുണിയഴിച്ചിട്ട് തലേൽ കെട്ടി കോടതി മതിലുകൾക്കും പോലീസ് സ്റ്റേഷൻ മതിലുകൾക്കും മുകളിൽ കുത്തിയിരുപ്പുണ്ടാകും..

അല്പം മസാല പ്രതീക്ഷിച്ചിരുന്നുവല്ലേ.... 

Kerala police criminal activities current affairs

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.