മഴവില്ല് വിരിയുന്ന ഇറച്ചിൽ പാറ വെള്ളച്ചാട്ടം | Irachil Para waterfalls


ഇടുക്കി ജില്ലയിലെ മറയൂരിൽ നിന്ന് കാന്തല്ലൂരിലേക്കുള്ള വഴിയിൽ കോവിൽക്കടവിലാണ് ഇറച്ചിൽ പാറ വെള്ളച്ചാട്ടം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരിൽ ആണ് ഇരച്ചിൽ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന നിശബ്ദ ഹിൽ സ്റ്റേഷനായ കാന്തല്ലൂർ വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറവാണ്, പക്ഷേ പ്രകൃതിസ്‌നേഹികളെ വളരെയധികം ആകർഷിക്കുന്നു. 



ടൂറിസത്തിന്റെ പേരിൽ ഇവിടം കൂടുതൽ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, അതിന്റെ പ്രകൃതിദത്ത നിധികളും സൗന്ദര്യങ്ങളും മാറ്റമില്ലാതെ സുരക്ഷിതമായി പരിപാലിക്കപെട്ടിരിക്കുന്നു.
ഒരു വലിയ പാറയുടെ മുകളിൽ നിന്നും ഭൂമിയിലേക് ശക്തി ഇല്ലാതെ നേർത്ത തുള്ളികളായി പതിക്കുന്നു. വളരെ മനോഹരവും കണ്ണിനു കുളിർമയേകുന്ന കാഴ്ച തന്നെയാണ് ഇറച്ചിൽ പാറ വെള്ളച്ചാട്ടം നമുക്ക് സമ്മാനിക്കുന്നത്.

വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കേണ്ടവർക് അതും ചെയ്യാം, ഒരു നല്ല മഴ നനയുന്ന സമാന അനുഭൂതി ആണ് നിങ്ങൾക്ക് ഇറച്ചിൽ പാറ വെള്ളച്ചാട്ടം നൽകുന്നത് . നല്ല തണുത്ത വെള്ളം ആണ് ഇതിലൂടെ ഒഴുകുന്നത്.


വെള്ളച്ചാട്ടത്തിന്റെ തൊട്ടു താഴെ വരെ വാഹനങ്ങൾ വരും എന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പ്രത്യകത. അതിനാൽ നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ഇവിടേക്ക് വരാം. തിരക്കേറിയ നഗരജീവിതത്തിൽ നിന്നുള്ള മികച്ച രക്ഷപ്പെടലാണ് ലക്ഷ്യസ്ഥാനം, ഒപ്പം എല്ലാ സന്ദർശകർക്കും അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്യുന്നു.



മനോഹരമായ മലയോര കേന്ദ്രങ്ങളായ ഉദുമൽപേട്ടിനും മുന്നാറിനും ഇടയിലാണ് കാന്തലൂർ. ഇത് എറണാകുളത്ത് നിന്ന് 180 കിലോമീറ്റർ അകലെയാണ്, മുന്നാറിൽ നിന്ന് 57 കിലോമീറ്റർ അകലെയാണ്. റോഡ് വഴി മാത്രമേ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയൂ.
മുന്നാറിലൂടെ കടന്നുപോകുന്ന എൻ‌എച്ച് -49 ആണ് കാന്തലൂരിലേക്കുള്ള ഏറ്റവും അടുത്തുള്ള ഹൈവേ. മൂന്നാറിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഇവിടെ എത്തിച്ചേരാം.


Previous Post Next Post