No title

Long Depression 1873-18961860 കളും 70 കളും യൂറോപ്പിലെയും അമേരിക്കയിലെയും സൈനിക നീക്കങ്ങൾ കൊണ്ട് ശ്രദ്ധേയമായ കാലഘട്ടമായിരുന്നു.


അടിമത്തം അമേരിക്കയിലെ പ്രധാന രാഷ്ട്രീയ വിഷയമായി ഉയർന്നുവരുന്നതും അക്കാലത്താണ്.1860 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എബ്രഹാം ലിങ്കൺ വിജയിക്കുന്നു .അമേരിക്കയിലെ അടിമത്വം അവസാനിപ്പിക്കുമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചാണ് ലിങ്കൺ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്.


രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള 7 സ്റ്റേറ്റുകൾ പ്രസിഡന്റിന്റെ ഈ തീരുമാനത്തെ എതിർത്തു.അവർ അമേരിക്കയുടെ ഫെഡറൽ സംവിധാനത്തിന് പുറത്തുപോകുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.തങ്ങൾ അവകാശപ്പെട്ട പ്രദേശത്തെ ഫെഡറൽ കോട്ടകൾ കോൺഫെഡറേറ്റ് സേന എന്നറിയപ്പെട്ട തങ്ങളുടെ സേനയെ ഉപയോഗിച്ച് അവർ പിടിച്ചെടുത്തു .എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞ ചെയ്തതിന്റെ അടുത്തമാസം അങ്ങനെ അമേരിക്ക ആഭ്യന്തര യുദ്ധത്തിലേക്ക് വീണു.ഈ യുദ്ധം അവസാനിക്കുന്നത് 1865 ഓടെയാണ് .5 വർഷങ്ങൾക്ക് ശേഷം 1870 ജൂലൈ 19 മറ്റൊരു യുദ്ധം ആരംഭിച്ചു .അത് അമേരിക്കയിൽ ആയിരുന്നില്ല.യൂറോപ്പിൽ ആയിരുന്നു.ഫ്രാൻസും പ്രെഷ്യയും തമ്മിൽ.


ഫ്രാൻസോ-പ്രെഷ്യൻ യുദ്ധം എന്നും ഫ്രാൻസോ -ജർമെൻ യുദ്ധം എന്നുമൊക്കെ അറിയപ്പെട്ട ഈ യുദ്ധം 1870 ജൂലൈ 19 മുതൽ 1871 ജനുവരി 28 വരെയാണ് നീണ്ടു നിന്നത്.

നെപ്പോളിയൻ മൂന്നാമൻ രാജാവായ രണ്ടാം ഫ്രഞ്ച് സാമ്രാജ്യവും

ഓട്ടോ വോൺ ബിസ്മാർക്ക്ചാ ൻസിലറായ പ്രഷ്യ രാജ്യത്തിന്റെ നേതൃത്വത്തിലുള്ള വടക്കൻ ജർമ്മൻ കോൺഫെഡറേഷനും തമ്മിലാണ് യുദ്ധം നടന്നത്.
1870 ജൂലൈ 15-ന് ഫ്രാൻസ് തങ്ങളുടെ സൈന്യത്തെ അതിർത്തിയിൽ വിന്യസിച്ചു.അടുത്ത ദിവസം തന്നെ പ്രഷ്യയെ ആക്രമിക്കാനുള്ള തീരുമാനം ഫ്രഞ്ച് പാർലമെന്റിൽ പാസാക്കുകയും ചെയ്തു.


ഓഗസ്റ് 2 നു ഫ്രാൻസ് ജർമ്മൻ പ്രദേശം ആക്രമിച്ചു .എന്നാൽ ഫ്രാൻസിന് പിഴച്ചു.ജർമ്മൻ കോൺഫെഡറേഷൻ സൈനികർ കൂടുതൽ യുദ്ധമികവുള്ളവർ ആയിരുന്നു.കൂടുതൽ ആളുകൾ,കൂടുതൽ മികച്ച ആയുധങ്ങൾ,യുദ്ധതന്ത്രങ്ങൾ..യുദ്ധത്തിൽ ഫ്രാൻസ് തോറ്റു.ചക്രവർത്തി നെപ്പോളിയൻ മൂന്നാമൻ പിടിക്കപ്പെട്ടു.

1871 ജനുവരി 28 നു ഔദ്യോഗികമായി ഫ്രാൻസിന്റെ പരാജയം പ്രഖ്യാപിക്കപ്പെട്ടു.


യുദ്ധത്തിന്റെ എല്ലാകാരണവും ഫ്രാൻസിന്റെ തലയിൽ ചുമത്തപ്പെട്ടു.5 ബില്യൺ ഡോളർ പിഴയും ഫ്രാൻസിന് മേൽ വന്നു.

ഐക്യ ജർമ്മനി ആ വര്ഷം രൂപീകരിക്കപ്പെട്ടു.ഫ്രാൻസിൽ നിന്നുമുള്ള വൻ പിഴത്തുക ജർമ്മൻ വിപണികളെയും വ്യവസായത്തെയും കൂടുതൽ സജീവമാക്കി. ജർമ്മനിയിലെ നിക്ഷേപകർക്ക് വലിയ ആവേശമായി.

എല്ലാ തരത്തിലും അവർ തങ്ങളുടെ നിക്ഷേപ സാധ്യതകൾ വർധിപ്പിച്ചു.


യൂറോപ്പിൽ നടന്നിരുന്ന വികസന പദ്ധതികളെക്കാൾ വേഗത്തിലായിരുന്നു ആ സമയത്ത് അമേരിക്കയിൽ നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്നത്.ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള പുനര്നിര്മ്മാണത്തിൽ അമേരിക്ക ഏറെ ശ്രദ്ധ നൽകിയത് അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു.

റയിൽവേ അടക്കമുള്ള അമേരിക്കൻ പുനർനിർമ്മാണ പദ്ധതികളിൽ ജർമ്മൻ നിക്ഷേപകർ വ്യാപകമായി നിക്ഷേപിച്ചു .


1873 ൽ ജർമ്മൻ സാമ്രാജ്യം തങ്ങൾ പുറത്തിറക്കിയിരുന്ന വെള്ളി നാണയമായ താലറിന്റെ ഉത്പാദനം നിർത്തി.img 11 ഇത് വെള്ളിയുടെ വാല്യൂ കുറയ്ക്കുകയും അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ബൈമെറ്റാലിക് എന്ന വിനിമയ നിലവാരത്തിൽ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.


വെള്ളിയുടെ വില ക്രമാതീതമായി കുറഞ്ഞതോടെ അതുമായി മൂല്യം ബന്ധപ്പെട്ടിരിക്കുന്ന ഡോളറിന്റെ മൂല്യവും കുറയുവാൻ തുടങ്ങി.അതോടെ അമേരിക്ക ഡോളറിനു എക്സ്ചേഞ്ജ് റേറ്റ് പ്രഖ്യാപിച്ചു.Coinage Act of 1873

എന്നറിയപ്പെടുന്ന ഈ പ്രഖ്യാപനം സ്വർണത്തിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.

"1873-ലെ കുറ്റകൃത്യം" എന്ന് രാഷ്ട്രീയ എതിരാളികൾ വിശേഷിപ്പിച്ച ഈ നടപടി യുണൈറ്റഡ് സ്റ്റേറ്റ്സിലെ പണ വിതരണത്തെ പ്രശ്നത്തിലാക്കി.

ആളുകൾ വെള്ളി കൂടുതലായി വിറ്റു.കൂടുതൽ പണം മാർക്കെറ്റിലേക്ക് എത്തി.എന്നാൽ ഇതിൽ ഭൂരിഭാഗവും സ്വര്ണത്തിലേക്ക് നിക്ഷേപിക്കപ്പെട്ടു.സമ്പദ്വ്യവസ്ഥയിൽ മണി സപ്ലൈ അഥവാ പണ വിതരണം കുറഞ്ഞു.


അങ്ങനെയിരിക്കുമ്പോഴാണ് യുണിയൻ പസഫിക് റെയിൽറോഡും ക്രെഡിറ്റ് മൊബിലിയർ ഓഫ് അമേരിക്കയും ചേർന്ന് നടത്തിയ തട്ടിപ്പ് ന്യൂയോർക്ക് സൺ പുറത്തുകൊണ്ടുവരുന്നത്.

മിസോറി നദിയിൽ നിന്ന് പസഫിക് തീരത്തേക്ക് ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള പാത പൂർത്തിയാക്കുന്നതിന് യുണിയൻ പസഫിക് റെയിൽറോഡും സർക്കാരും തമ്മിൽ ധാരണയായിരുന്നു.


നിർമ്മാണച്ചെലവ് വൻതോതിൽ വർധിപ്പിക്കുന്നതിനായി യൂണിയൻ പസഫിക് എക്സിക്യൂട്ടീവുകൾ സൃഷ്ടിച്ചതാണ് Credit Mobilier of America എന്ന തട്ടിപ്പ് കമ്പനി. റെയിൽവേയുടെ നിർമ്മാണത്തിന് 50 മില്യൺ ഡോളർ മാത്രമേ ചെലവായിട്ടുള്ളൂവെങ്കിലും, ക്രെഡിറ്റ് മൊബിലിയർ 94 മില്യൺ ഡോളറും യൂണിയൻ പസഫിക് എക്സിക്യൂട്ടീവുകൾ 44 മില്യൺ ഡോളറും പോക്കറ്റിലാക്കി.


യൂണിയൻ പസഫിക്കിന് അനുകൂലമായ നിയമങ്ങൾ, ധനസഹായം, റെഗുലേറ്ററി വിധികൾ എന്നിവയ്ക്കായി നിരവധി രാഷ്ട്രീയക്കാർക്ക് കൈക്കൂലി നൽകാൻ അധിക പണത്തിന്റെ ഒരു ഭാഗവും $ 9 മില്യൺ മൂല്യമുള്ള ഡിസ്കൗണ്ട് സ്റ്റോക്കുകളും ഉപയോഗിച്ചു എന്നൊക്കെയാണ് പുറത്തുവന്നത്.ആളുകൾക്ക് സർക്കാരിനെ സംശയമായി.


ജയ് കൂക് കമ്പനി നോർത്തേൺ റെയിൽ റോഡുകളിൽ വൻ നിക്ഷേപം നടത്തിയിരുന്ന കമ്പനിയായിരുന്നു.Credit Mobilier തട്ടിപ്പ് ഈ കമ്പനിയിൽ

കൂടുതൽ നിക്ഷേപിക്കുന്നതിൽ നിന്നും നിക്ഷേപകരെ പിന്തിരിപ്പിച്ചു.കമ്പനി പൂട്ടി.

ഈ പ്രവണത റെയിൽ റോഡ് കമ്പനികളെയെല്ലാം ബാധിച്ചു.ബാങ്കുകൾ കടം നൽകിയില്ല.റെയിൽ റോഡ് മേഖലയിലെ ഭൂരിഭാഗം കമ്പനികളും പൂട്ടി.തൊഴിലില്ലായ്മ വർധിച്ചു.


10 മില്യൺ ഡോളറിന്റെ ബോണ്ടുകൾ ഇറക്കി നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെ പിടിക്കാൻ ഗവെർന്മെന്റ് ശ്രമിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല.1873 september 20 രാവിലെ 11 മണിക്ക് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് അതിന്റെ ചരിത്രത്തിൽ ആദ്യമായി ട്രേഡിങ്ങ് നിർത്തിവെച്ചു.


18,000 ഓളം കമ്പനികൾ അടച്ചുപൂട്ടി.പ്രവർത്തിക്കുന്ന കമ്പനികളിൽ തൊഴിലാളി സമരങ്ങൾ..


വെസ്റ്റ് വിർജീനിയ റയിൽവേ കമ്പനി ജീവനക്കാർക്കുള്ള ശമ്പളം വെട്ടികുറച്ചതിൽ പ്രതിക്ഷേധിച്ച് ഫാക്ടറി തൊഴിലാളികൾ 1877 ൽ പണിമുടക്ക് തുടങ്ങി.ഇത് വളരെ പെട്ടെന്ന് അമേരിക്ക മുഴുവൻ പടർന്നു.സമരക്കാർ റോഡുകളും ട്രെയിനുകളും തടഞ്ഞു.

സൈന്യം രംഗത്തിറങ്ങി.100 ലധികം ആളുകൾ വെടിയേറ്റുമരിച്ചു.ആയിരക്കണക്കിനാളുകൾ അറസ്റ്റ് ചെയ്യപ്പെട്ടു.


കറുത്ത വംശജരുടെ അവകാശങ്ങളിലേക്കും അടിമകളുടെ സ്വാതന്ത്ര്യത്തിലേക്കും,എല്ലാവരുടെയും വോട്ട് അവകാശത്തിലേക്കും,തൊഴിലാളികളോടുള്ള മാനുഷിക പരിഗണനയിലേക്കും ഗവെർന്മേന്റിന്റെയും കമ്പനികളുടെയും ശ്രദ്ധ ആ സമരത്തിന് കൊണ്ടുവരാനായി.


രണ്ടാം വ്യാവസായിക വിപ്ലവത്തോടൊപ്പം 'ഇംപീരിയലിസ'ത്തി ന്റെ കാലഘട്ടവും ആരംഭിച്ചത് ഇക്കാലത്താണ്. പുത്തന്‍ കോളനിവല്‍ക്കരണങ്ങളും ലോകത്തെയാകെ ഇംപീരിയല്‍ ശക്തികള്‍ വിഭജിച്ചെടുക്കുകയും അതേത്തുടര്‍ന്നുള്ള ഒന്നാംലോക മഹായുദ്ധവും ഇതിന്റെ തുടര്‍ച്ചയാണ്. 1930 കളിലെ സാമ്പത്തിക പ്രതിസന്ധി വരുന്നതിനും മുൻപ് സാമ്പത്തികലോകത്തെ വൻ തകർച്ച എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
Previous Post Next Post