എന്താണ് ചെക്ക്?വിവിധ തരം ചെക്കുകളെ അറിയാം.What is cheque and its examples?

Types of cheque What is cheque Order cheque Bank cheque Features of cheque Self cheque Types of cheque in India Cheque examples
ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പരമ്പരാഗത പണമിടപാട് രീതികള്‍ കുറഞ്ഞ് വരികയാണ്. എങ്കിലും സുരക്ഷിത സാമ്പത്തിക ഇടപാട് എന്നുള്ള നിലയില്‍ ചെക്കുകള്‍ക്ക് ഇന്നും വലിയ സ്ഥാനമുണ്ട്. നമ്മള്‍ ചെക്ക് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവരാണ്. എന്നാല്‍ തുടക്കക്കാര്‍ക്ക് ഇതു സംബന്ധിച്ച ആശയക്കുഴപ്പമുണ്ടാകാം. ഇതൊഴിവാക്കാന്‍ ചെക്കുകളെ കുറിച്ച്
മനസിലാക്കേണ്ടതുണ്ട്.


Types of cheque
What is cheque
Order cheque
Bank cheque
Features of cheque
Self cheque
Types of cheque in India
Cheque examplesing:Wikipedia 


എന്താണ് ചെക്ക്? What is cheque and its examples?

ഒരാളുടെ അക്കൗണ്ടില്‍ നിന്ന് ഒരു വ്യക്തിയുടെയോ കമ്പനിയുടെയോ അക്കൗണ്ടിലേക്ക് ഒരു നിശ്ചിത തുക കൈമാറാന്‍ ബാങ്കുകളോട് ആവശ്യപ്പെടുന്ന ഡോക്യുമെന്റാണ് ചെക്ക്. ചെക്കില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരില്‍ പണം കൈമാറണം എന്നാണ് ബാങ്കിനോട് ആവശ്യപ്പെടുക. സുരക്ഷിതവും സൗകര്യപ്രദവുമായ സാമ്പത്തിക ഇടപാടിന് ചെക്കുകള്‍ അത്യന്താപേക്ഷിതമാണ്. ഇവിടെ പണം തട്ടിക്കപ്പെടാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യത ഇല്ല എന്നു തന്നെ പറയാം.

ചെക്കില്‍ മൂന്ന് പാര്‍ട്ടികളാണുള്ളത്. ആദ്യത്തെ ആള്‍ ഡ്രോയര്‍ (Drawer) എന്നറയിപ്പെടും. അതായത് ചെക്ക് നല്‍കുന്ന അക്കൗണ്ട് ഉടമ. ബാങ്കാണ് ഡ്രോയി (Drawee). ആര്‍ക്ക് വേണ്ടിയാണോ ചെക്ക് നല്‍കുന്നത് അയാള്‍ പേയി (Payee). ചെക്കില്‍ അക്കൗണ്ടുടമയുടെ ഒപ്പ് നിര്‍ബന്ധമാണ്. ചെക്കില്‍ എഴുതുന്ന തുക അക്കൗണ്ടിലുള്ള തുക തന്നെയായിരിക്കണം. ആവശ്യപ്പെടുന്ന സമയത്ത് പണമായി നല്‍കുന്നു എന്നതാണ്
ചെക്കിന്റെ പ്രത്യേകത.

വിവിധ തരം ചെക്കുകളെ അറിയാം.| examples of cheque 

ബേറര്‍ ചെക്ക് | bearer cheque 

ചെക്കുമായി ബാങ്കില്‍ ചെല്ലുന്നത് ആരാണോ അയാള്‍ക്ക് പണം ലഭിക്കുമെങ്കില്‍ അതാണ് ബേറര്‍ ചെക്ക്. ഇവിടെ പണം നല്‍കുന്നത് ഇന്ന് ആള്‍ക്കെന്ന് ബാങ്കില്‍ രേഖകള്‍ ഉണ്ടാകില്ല. ചെക്കുമായി ചെല്ലുന്ന ആള്‍ക്ക് പണം വാങ്ങാം. ചെക്ക് മോഷ്ടിക്കപ്പട്ടതാണെങ്കിലും ഇവിടെ പണം കൈമാറ്റം ചെയ്യപ്പെടും.

ക്രോസ്ഡ് ചെക്ക് | crossed cheque 

ചെക്കിന് ഇടത് മൂലയില്‍ സമാന്തരമായി രണ്ട് വരകള്‍ ചെരിവോടെ വരച്ചാണ് ചെക്ക് ക്രോസ് ചെയ്യുക. ഇപ്രകാരം ചെയ്ത ചെക്കുകള്‍ മാറി പണമാക്കണമെങ്കില്‍ അക്കൗണ്ടിലൂടെ വേണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആര്‍ക്കും ഈ ചെക്ക് മാറാനാവില്ല. ചെക്കില്‍ പറഞ്ഞരിക്കുന്ന വ്യക്തിക്ക് അയാളുടെ അക്കൗണ്ട് വഴിയാകും പണം കൈമാറുക.

ഓര്‍ഡര്‍ ചെക്ക് |order cheque 

ഇവിടെ ചെക്കിലെ പേരുകാരനാവും ബാങ്ക് പണം നല്‍കുക. പണം നല്‍കുന്നതിന് മുമ്പായി ഇത് ഉറപ്പ് വരുത്തുകയും ചെയ്യും.

സ്‌റ്റെയില്‍ ചെക്ക് | stale cheque 

കാലാവധി തീര്‍ന്ന ചെക്കാണ് ഇത്. സാധാരണ ചെക്ക് മൂന്ന് മാസത്തെ കാലാവധിയ്ക്കാണ് നല്‍കുന്നത്. ഈ പരിധി കഴിഞ്ഞാല്‍ അസാധുവാകും.

ഇനിയുള്ളത് വണ്ടി ചെക്കാണ്.

ചെക്ക് മടങ്ങിയാൽ എന്ത് ചെയ്യും?What happens if cheque bounces in India

ഒരാള്‍ക്കോ ഒരു സ്ഥാപനത്തിനോ പണം കൈമാറാന്‍ അക്കൗണ്ടുടമ നല്‍കുന്നതാണ് ചെക്ക്. ഇത് പണം കൈമാറാമെന്ന് രേഖപ്പെടുത്തപ്പെട്ട ഉറപ്പാണ്. അക്കൗണ്ടില്‍ ആവശ്യത്തിന് തുകയില്ലാത്തതടക്കമുള്ള വിവിധ കാരണങ്ങളാല്‍ ബാങ്ക് ഈ പണം നല്‍കാതെ മടക്കുമ്പോഴാണ് ചെക്ക് മടങ്ങുക എന്ന് പറയുന്നത്. അതിനെയാണ് നമ്മൾ വണ്ടിച്ചെക്ക് എന്ന് പറയുന്നത്.അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങുന്നത് ഇന്ത്യയില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ച് ക്രിമിനല്‍ കുറ്റമാണ്.


അക്കൗണ്ടില്‍ പണമില്ലായ്മ, തീയതിയുടെ പ്രശ്‌നം, തുക എഴുതിയതിലെ പൊരുത്തക്കേട്, ചെക്കിലെ ഓവര്‍ റൈറ്റിംഗ്,കീറല്‍, ചെക്കിന്റെ കാലപ്പഴക്കം, ഓവര്‍ ഡ്രാഫ്റ്റ് പരിധി ലംഘനം, അക്കൗണ്ട് നമ്പറിലെ പൊരുത്തക്കേട് മുതലായവ മൂലമാകും ചെക്ക് മടങ്ങുക. പണം നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ ചെക്ക് നല്‍കിയ ആള്‍ ആവശ്യപ്പെട്ടാലും മടങ്ങും.

ഇങ്ങനെ സംഭവിച്ചാല്‍ ബൗണ്‍സായതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള 'ചെക്ക് റിട്ടേണ്‍ മെമ്മോ' ബാങ്കില്‍നിന്ന് ലഭിക്കും. ഇതോടെ മെമ്മോ ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ചെക്ക് ഇഷ്യു ചെയ്തയാള്‍ക്കു വക്കീല്‍നോട്ടീസ് അയയ്ക്കാം. 15 ദിവസത്തിനുള്ളില്‍ പണം നല്‍കുകയോ നിയമ നടപടി അഭിമുഖീകരിക്കുകയോ വേണം എന്നാവശ്യപ്പെട്ടാകും കത്ത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ചെക്ക് നല്‍കിയ ആള്‍ പണം നല്‍കണം. ഇതില്‍ പരാജയപ്പെട്ടാല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ സെക്ഷന്‍ 138 അനുസരിച്ച് ക്രിമിനല്‍ പരാതി മജിസ്ട്രേറ്റ് കോടതിയില്‍ 30 ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യാം. നോട്ടീസ് കൈപറ്റാതിരുന്നാലും നിയമ നടപടികളുമായി മുന്നോട്ടു പോകാം.





Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.