ലോക്ക്ഡൗണിന് ശേഷം വാങ്ങാവുന്ന 10 മികച്ച കാറുകൾ |Top 10 Best Cars To Buy After Lockdown

     കാർ വാങ്ങുന്ന ഭൂരിഭാഗം ഇന്ത്യക്കാരും മുൻഗണന കൊടുക്കുന്നത് ഫ്യുവൽ എഫിഷ്യൻസി അഥവാ മൈലേജ് ന് ആണെന്ന് നമുക്ക് നിസംശയം പറയാം. അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ വാഹനവ്യവസായം എങ്ങനെ പരമാവധി മൈലേജ് നേടാം എന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 
  ഏറ്റവും പുതിയ BS6 മലിനീകരണ നിയന്ത്രണം നിർബന്ധമായതോടെ, അതൊരു ബുദ്ധിമുട്ടുള്ള ജോലി തന്നെയായി. എന്നിരുന്നാലും പല നിർമാതാക്കളും, അവരുടെ മുൻഗാമികളെക്കാൾ ഇന്ധനക്ഷമത ഉള്ള, പുതിയതും നിലവിലുള്ളതുമായ കാറുകളുടെ ശ്രേണി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അവയ്ക്കൊപ്പം തന്നെ പല കമ്പനികളും ഇപ്പോൾ സുരക്ഷയ്ക്കും മുൻഗണന കൊടുക്കുന്നുവെന്നതും നല്ലൊരു വാർത്തയാണ്.

ലോക്ക്ഡൗണിന് ശേഷം വാങ്ങാവുന്ന മികച്ച പത്ത് കാറുകൾ ഏതൊക്കെയാണെന് നമുക്ക് നോക്കാം.

best cars for india

Hyundai Grand i10 Nios

      1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുമായാണ് ഏറ്റവും പുതിയ ഗ്രാൻഡ് i10 നിയോസ് ന്റെ വരവ്. ഹ്യുണ്ടായിയുടെ ഫ്ലൂയിഡിക് ഡിസൈനിൽ രൂപം കൊണ്ട ഈ വാഹനം ഏത് തിരക്കിലും എടുത്ത് നിൽക്കുമെന്ന് തീർച്ച. ഈ സെഗ്മെന്റിലേ ഏറ്റവും മികച്ച സ്ഥലസൗകര്യവും ഇവൻ നൽകുന്നു. 
ഹ്യുണ്ടായുടെ കാറുകൾ എല്ലാം വാല്യു ഫോർ മണിയാണ് എന്നതിനാൽതന്നെ രണ്ടാമതൊരു ആലോചന വേണ്ടിവരില്ല. i10 നിയോസിന്റെ മാനുവൽ വേരിയന്റിന് 20.7 kmpl ഉം ഓട്ടോമാറ്റിക്കിന് 20.5 kmpl ഉം ആണ് ARAI സെർട്ടിഫൈ ചെയ്യുന്ന മൈലേജ്. എക്‌സ് ഷോറൂം വില 5.05 -7.67 ലക്ഷം വരെയാണ്.


Maruti Suzuki S-presso

      സുസുക്കിയുടെ ഇത്തിരിക്കുഞ്ഞൻ. BS6  എമിഷൻ നിയമങ്ങൾ അനുസരിക്കുന്ന 1.0 ലിറ്റർ പെട്രോൾ എൻജിൻ ആണ് കമ്പനി മൈക്രോ എസ് യു വി എന്നുപേരിട്ട സെഗ്മെന്റിൽ അവതരിപ്പിച്ച ഈ വാഹനം. ജീപ്പ് കോമ്പസിനെ അനുസ്മരിപ്പിക്കുന്ന ചതുരവടിവോടെയുള്ള s presso  മാനുവൽ, ഓട്ടോമാറ്റിക് ഗിയർ വകഭേദങ്ങളിൽ ലഭ്യമാണ്. 
  കാഴ്ചയിൽ ചെറുതാണെങ്കിലും 5 പേർക്ക് സുഖമായി യാത്ര ചെയ്യാം.270 ലിറ്റർ സ്റ്റോറേജ് സൗകര്യം എസ്പ്രേസോക്ക് ഉണ്ട്. നഗരത്തിരക്കിലെ യാത്രക്ക് ചേർന്ന ഈ കൊച്ചു വാഹനം ഓവർപ്രൈസ്ഡ് ആണെന്ന് തോന്നിയാൽ തെറ്റില്ല. 3.71 മുതൽ 4.99 ലക്ഷം വരെയാണ് വില

BS6 Maruti Suzuki Espresso Manual – ARAI Mileage – 21.7 kmpl.
BS6 Maruti Suzuki Espresso Automatic (AMT) – ARAI Mileage – 21.4 kmpl.


Tata Tiago

 NCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് നേടി സുരക്ഷയുടെ കാര്യത്തിൽ എതിരാളികളെ നക്ഷത്രമെണ്ണിച്ച വാഹനം. ടാറ്റായുടെ സ്മാർടായ സിറ്റി ഹാച്ച്ബാക്ക്. അതിശയകരമായ ബിൽഡ് ക്വാളിറ്റിയുള്ള ടിയാഗോക്ക് 85bhp ശക്തി നൽകുന്ന 1119cc, 1.2 ലിറ്റർ പെട്രോൾ എൻജിനാണ്.
 നവീകരിച്ച 2020 വേർഷൻ വരുന്നത് റീഫ്രഷ് ചെയ്ത സ്റ്റൈലിങ്ങോടെയും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ്. സെഗ്മെന്റിലെ ഫീച്ചർ റിച്ച് വാഹനം ആണേലും, വിലയുടെ കാര്യത്തിൽ ടാറ്റ അതിശയിപ്പിക്കുന്നു. വില 5.02 മുതൽ 7.09 ലക്ഷം വരെ

BS6 Tiago Manual – ARAI Mileage – 19.8 kmpl.
BS6 Tiago (AMT) – ARAI Mileage – 23.84 kmpl.


Maruti Suzuki Swift

     ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാവിന്റെ ഏറ്റവും വില്പനയുള്ള ഹാച്ബാക്ക്. 2004ൽ ഇന്ത്യൻ നിരത്തുകളിൽ അവതരിച്ച സ്വിഫ്റ്റ് ന്റെ ഇപ്പോഴുള്ള മൂന്നാം ജനറേഷൻ 1.2 പെട്രോൾ എഞ്ചിനിൽ 83 bhp യുടെ കരുത്തും 113nm ടോർക്കും നൽകുന്നു. ARAI യുടെ കണക്ക് പ്രകാരം മാനുവലിലും ഓട്ടോമാറ്റിക് വേർഷനിലും 21.21 kmpl ന്റെ അതിശയകരമായ മൈലേജ് ആണ് സ്വിഫ്റ്റിന്റേത്. അടിപൊളി ഡ്രൈവിങ് എക്‌സ്പീരിയൻസ് തരുന്ന വാഹണമെന്നതിന് സംശയം വേണ്ട. 5.10 മുതൽ 8.02 വരെയാണ് നവീകരിച്ച bs6 മോഡലിന്റെ പുതുക്കിയ വില

BS6 Maruti Suzuki Swift Manual – ARAI Mileage – 21.21 kmpl.
BS6 Maruti Suzuki Swift Automatic (AMT) – ARAI Mileage – 21.21 kmpl.

Renault Kwid

    ഇന്ത്യൻ വിപണിയിൽ ചുവടുവെച്ച ഫ്രഞ്ച് വാഹനനിർമാതാവിന്റെ തലവര മാറ്റിയ മോഡൽ ആണ് ക്വിഡ്. പുത്തൻ പുതിയ  BS6  ക്വിഡ് ന് രണ്ട് എൻജിൻ ഓപ്ഷൻ ആണുള്ളത്. 0.8 ലിറ്റർ മോഡൽ 54hp കരുത്തും74nm ടോർക്കും പ്രദാനം ചെയ്യുമ്പോൾ 1.0 ലിറ്റർ എൻജിന് 91nm ടോർക്കിൽ 68 bhp കരുത്താണുള്ളത്. അതിനാൽ തന്നെ വളരെ മികച്ചൊരു ഫാമിലി കാർ തന്നെയാണ് ക്വിഡ്.ലുക്കിന്റെയും ഫീച്ചറിന്റെയും പെർഫോമൻസിന്റെയും കാര്യത്തിൽ കട്ടയ്ക്ക് നിക്കുന്ന മുതൽ. വില 2.92 ലക്ഷം മുതൽ 5.01 ലക്ഷം വരെ.

BS6 Renault Kwid 0.8 Litre – ARAI Mileage – 22.5 kmpl.
BS6 Renault Kwid 1.0 Litre- ARAI Mileage – 21.7 kmpl.


Honda Amaze

     ഒന്നാം ജനറേഷനിൽ നിന്നും കാതലായ മാറ്റങ്ങൾ നൽകി അവതരിപ്പിച്ച ഹോണ്ടയുടെ പുത്തൻ ഓൾറൗണ്ടർ ആണ് അമേസ്. 1199/1498 സിസി എൻജിൻ കപാസിറ്റിയിലാണ് പെട്രോൾ ഡീസൽ വകഭേദങ്ങൾ. 1.2 ലിറ്റർ പെട്രോൾ 90bhp ടെ കരുത്ത് നൽകുമ്പോൾ 1.5 ലിറ്റർ ഡീസൽ എൻജിൻ 100bhpയാണ്
  5 സ്പീഡിന്റെ മാനുവൽ,ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷൻ സുഖയാത്ര നൽകും. മികച്ച സുരക്ഷാ സംവിധാനങ്ങളും, സ്റ്റോറേജ് സ്പേസും, നിശബ്ദമായ സസ്‌പെൻഷനും അമേസിന്റെ മാറ്റ് കൂട്ടുന്നു. 6.09 മുതൽ 9.95 ലക്ഷം വരെയാണ് ഷോറൂം വില

BS6 Amaze (P) – ARAI Mileage – 18.2 kmpl.
BS6 Amaze (D) – ARAI Mileage – 27.4 kmpl.


7 
Maruti Suzuki Baleno

  മാരുതി സുസുക്കിയുടെ മറ്റൊരു ഇടിമിന്നൽ. കുറെ വർഷങ്ങൾക്ക് മുൻപ് സെഡാൻ ആയി അവതരിച്ച ബലേനോ, പക്ഷെ ഹാച്ച്ബാക്ക് ആയുള്ള രണ്ടാം വരവിലാണ് ക്ലച്ച് പിടിച്ചത്. 1197cc എൻജിൻ 88.5 bhp കരുത്ത് നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർ വകഭേദങ്ങളിൽ ലഭ്യമാണ്. 
 LED പ്രോജക്ടർ ഹെഡ്ലാമ്പും, ഓട്ടോമാറ്റിക് ക്ലൈമേറ്റ് കണ്ട്രോളും, കുട്ടികളുടെ സുരക്ഷയ്ക്കുള്ള ISOFIX ചൈൽഡ് സീറ്റ് ആങ്കറും എല്ലാം ബലേനോയുടെ പ്രത്യേകതകളാണ്. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന കാറുകളിൽ ഒന്നായ ബലേനോയുടെ എക്‌സ് ഷോറൂം വില 5.63 മുതൽ 8.96 ലക്ഷം വരെയാണ്.

BS6 Baleno Manual – ARAI Mileage – 21.01 kmpl.
BS6 Baleno (CVT) – ARAI Mileage – 19.56 kmpl.


Ford Freestyle

  ഒരുപക്ഷേ BS4 വേർഷനേക്കാളും കുറഞ്ഞ വിലയിൽ വന്ന BS6 കാർ ആയിരിക്കും ഫ്രീസ്റ്റൈൽ. അധികമാരും പ്രകീർത്തിച്ച് കാണാത്ത, വിപണി പിടിക്കാൻ പാടുപെടുന്ന ഫോർഡിന്റെ താരം. ക്രോസ് ഹാച്ച്ബാക്ക് എന്ന സെഗ്മെന്റിൽ ആണ് ഇവനെ അവതരിപ്പിച്ചിരിക്കുന്നത്. 96bhp, 119nm ടോർക്ക് നൽകുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലും, 100hp, 215nm ടോർക്കിന്റെ 1.5 ലിറ്റർ ഡീസൽ എൻജിനും ആണ് മാനുവൽ ട്രാൻസ്മിഷൻ ഉള്ള ഈ വാഹനത്തിന്റെത്. 
  മികച്ച ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള ഫ്രീസ്റ്റൈലിൽ അത്യാവശ്യം ഓഫ് റോഡ് യൂസിന് ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കണ്ട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്‌ മുതലായ ഫീച്ചറുകൾ കാണാം. വില 5.89 മുതൽ 8.19 ലക്ഷം വരെ

BS6 Freestyle (P) – ARAI Mileage – 18.5 kmpl.
BS6 Freestyle (D) – ARAI Mileage – 23.88 kmpl.

9
Tata Altroz

  അടിമുടി മാറി തൊട്ടതെല്ലാം പൊന്നാക്കുന്ന ടാറ്റയുടെ ആവനാഴിയിലെ ഏറ്റവും പുതിയ അസ്ത്രമാണ് അൽട്രോസ്. 1199 മുതൽ1497 സിസി എൻജിൻ കപ്പാസിറ്റി ഉള്ള ഈ വാഹനത്തിന് 89 bhpയാണ് കരുത്ത്. പെട്രോൾ ഡീസൽ വകഭേദങ്ങളിലായി ഏകദേശം 11 വേരിയന്റുകൾ ഉണ്ട്, എല്ലാം മാനുവൽ ട്രാൻസ്മിഷൻ. 

 അതിശയകരമായ രൂപഭംഗി മാത്രമല്ല, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് നേടിയ അൽട്രോസ്, സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. 5.92 മുതൽ 10.69 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. നല്ല സ്ഥലസൗകര്യമുള്ള കാബിൻ, മികച്ച സസ്‌പെൻഷനും ഹാൻഡ്ലിങ്ങും എല്ലാത്തിലുമുപരി കില്ലിങ് റോഡ് പ്രെസൻസും. വേറെന്ത് വേണം?

Petrol (Manual) -19.05kmpl
Diesel (Manual) - 25.11 kmpl


10
best cars for india
Suzuki Dezire
      മുൻഗാമിയേക്കാൾ 7bhp അധിക കരുത്തും ഇന്ധനക്ഷമതയുമുള്ളതാണ് പുതിയ bs6 മാരുതി സുസുക്കി ഡിസയർ. 83bhpയും 113nm ടോർക്കും ഉല്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിൻ ആണ് ഡിസയറിന് കരുത്തുപകരുന്നത്. അനവധി ഫീച്ചേഴ്സ് ഉള്ള ഈ സെഡാൻ മികച്ച റൈഡ് ക്വാളിറ്റി തന്നെ നൽകും. 
  മാനുവൽ,ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമായ ഡിസയറിന്റെ എക്‌സ് ഷോറൂം വില 5.89 ലക്ഷം മുതൽ 8.81 ലക്ഷം വരെയാണ്.


BS6 Maruti Suzuki Dzire Manual – ARAI Mileage – 23.26 kmpl.
BS6 Maruti Suzuki Dzire Automatic (AMT) – ARAI Mileage – 24.12 kmpl.

കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...

©ചിത്രങ്ങൾക്ക് കടപ്പാട്.

Syam Mohan
@teamkeesa

Previous Post Next Post