kattikayam waterfall |
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയ്ക്ക് സമീപമാണ് അധികം ആൾക്കാർക്ക് അറിയത്തില്ലാത്ത ഈ വെള്ളച്ചാട്ടം.ഇല്ലിക്കൽ കല്ല് എന്ന പ്രശസ്തമായ സ്ഥലത്തു നിന്നും വെറും 10 കിലോമീറ്റർ മാത്രമാണ് കട്ടിക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.ഇടതൂർന്ന മരങ്ങളും കുന്നിൻ ചെരിവുകളും ഒക്കെ കടന്നാണ് ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്.
ആലുവ -പെരുമ്പാവൂർ-മൂവാറ്റുപുഴ -തൊടുപുഴ-മുട്ടം-മേലുകാവ്-മേച്ചാൽ-ഇല്ലിക്കൽ കല്ല് -കട്ടിക്കയം എന്നതാണ് റൂട്ട്..
|
എല്ലാ കാലാവസ്ഥയിലും കട്ടിക്കയം വെള്ളച്ചാട്ടം ജല സമൃദ്ധമാണ്.എങ്കിലും മൺസൂൺ ശക്തിയാർജ്ജിക്കുന്നതോടെ വെള്ളച്ചാട്ടം അതിന്റെ ഗാംഭീര്യത കൈ വരിക്കും.
ധാരാളം ചെറിയ കുഴികളും കയങ്ങളും ഉള്ള ഈ വെള്ളച്ചാട്ടവും ഈ അരുവിയും കുളിക്കാൻ വരുന്നവർക്ക് മുന്നിൽ വേറിട്ട ഒട്ടേറെ അനുഭവങ്ങളാണ് ഒരുക്കുന്നത്.നല്ല തണുപ്പുള്ള വെള്ളം.മഴക്കാലമോ മഞ്ഞു കാലമോ ആണെങ്കിൽ നല്ല ഐസ് പോലെത്തെ തണുപ്പ്.ശുദ്ധമായ തെളിമയാർന്ന വെള്ളം.
കാട്ടിലെ വേരുകളിലൂടെ കറങ്ങി തിരിഞ്ഞു വരുന്നതിനാൽ ഈ വെള്ളത്തിന് ഒട്ടേറെ ഔഷധ ഗുണങ്ങളും ഉണ്ടായിരിക്കണം.പക്ഷെ ഈ കുഴികളിൽ ചാടുമ്പോൾ ഒന്ന് ശ്രദ്ധിക്കണം.നീന്തൽ അറിയില്ലെങ്കിൽ കരക്ക് തന്നെ ഇരിക്കണം മിഷ്ടർ...
|
അല്ലെങ്കിൽ കുഴികളുടെ വശങ്ങളിൽ മാത്രം.നീന്തൽ നന്നായി അറിയുന്നവർ പറയുന്ന ഇടങ്ങളിൽ മാത്രമേ ഇറങ്ങാവൂ.പല കുഴികൾക്കും പല താഴ്ചയാണ്.ചില കുഴികളിൽ അപകടകരമായ ചുഴികളും ഉണ്ടാകാം.അവയൊക്കെ പശ്ചിമഘട്ടത്തിലെ നീരൊഴുക്കുകളുടെ പ്രത്യേകത ആണ്.
ഇവിടെ അടുത്തൊന്നും കടകൾ അങ്ങനെ ഇല്ല.കുറച്ചു വെള്ളം കൂടെ കരുതിയാൽ നന്ന്.അല്ലെങ്കിൽ അടുത്ത് നിന്നും നല്ല പച്ചവെള്ളം കിട്ടും അത് വാങ്ങി മട...മടാന്ന് കുടിച്ചാൽ മതി..
നീന്തലും കുളിയും കഴിഞ്ഞു നല്ല ദാഹം ഉണ്ടാകും മറക്കണ്ട.കട്ടിപ്പാറ വെള്ളച്ചാട്ടം നിൽക്കുന്നത് തന്നെ രണ്ടു മലയ്ക്ക് നടുവിലായിട്ടാണ്.അത് കൊണ്ട് തന്നെ കുറച്ചധികം നടക്കാനും ഉണ്ട്.കയറ്റം ആണ് താനും.
ഏകദേശം ഒന്നര കിലോമീറ്ററിന് അടുത്ത് ദൂരം നടക്കുവാൻ തന്നെ ഉണ്ട്.മേച്ചാൽ വരെ നാലുചക്ര വാഹനങ്ങൾ പോകും.ആ വഴി അല്ലെങ്കിൽ പഴുക്കാനത് നിന്നും 1 കിലോമീറ്റർ ഇറക്കം..ഏതു വഴിയിലൂടെയും വെള്ളച്ചാട്ടത്തിലേക്ക് എത്താം.
|
വെള്ളച്ചാട്ടം ഒഴുകി വരുന്ന വഴിക്ക് വശങ്ങളിലൂടെയുള്ള വഴിയാണ് മേച്ചിൽ ഇലൂടെയുള്ള വഴി.അതിലൂടെയാണ് കൂടുതൽ സഞ്ചാരികളും ഇവിടേക്ക് എത്തിച്ചേരുന്നത്.
കാട്ടിലൂടെയാണ് ഈ രണ്ടു വഴികളുടെയും ഭാഗങ്ങൾ.എന്നാൽ കാടിന്റെ ശീതളിമയിലും സൗന്ദര്യത്തിലും നമ്മൾ നടക്കുന്നതിന്റെ ബുദ്ധിമുട്ട് തോന്നുകയേ ഇല്ല.
എല്ലാ കാലാവസ്ഥയിലും കട്ടിക്കയം വെള്ളച്ചാട്ടം ജല സമൃദ്ധമാണ് എന്നതും ഇവിടുത്തെ സവിശേഷതയാണ്. എങ്കിലും വര്‍ഷകാലത്താണ് കൂടുതല്‍ ഭംഗി.
ഒടുവിൽ വെള്ളച്ചാട്ടം കണ്ടു കഴിയുമ്പോൾ..മനസ്സ് നിറയും..പിന്നെ ഒറ്റ ചാട്ടം..ഒറ്റ കുളി...
റൂട്ട്🚴 ആലുവ - പെരുമ്പാവൂർ - മൂവാറ്റുപുഴ- തൊടുപുഴ - മുട്ടം - മേലുകാവ് - മേച്ചാൽ - ഇല്ലിക്കൽകല്ല്- കട്ടിക്കയം.