യാത്ര കേരള കലയുടെ മണ്ണിലേക്ക് | Kerala Kalamandalam Travel Thrissur


നിളയുടെ തീരത്ത് ചിലങ്കയൊലികളുടെയും, നിറക്കൂട്ടുകളുടെയും, ചെണ്ടമേളങ്ങളുടെയും, ഭാവരസ സമന്വയങ്ങളുടെയും, മുദ്രകളുടെയും, കേരളഭാരതീയ കലകളുടെയും ഒഴുക്കോടെ നിലകൊള്ളുന്ന മറ്റൊരു നിളയാണ് കേരള കലാമണ്ഡലം. 

kalamandalam in kerala
Kerala Kalamandalam

തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി
എന്ന മനോഹരമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ കലാക്ഷേത്രത്തിന് വള്ളത്തോൾ നാരായണ മേനോനും, മണക്കുളം മുകുന്ദ രാജയും ചേർന്നാണ് രൂപം കൊടുത്തത്.1927 ൽ ഒരു ചെറിയ സൊസൈറ്റി എന്ന തോതിൽ രൂപം കൊണ്ട കലാമണ്ഡലം 1930 നവംബർ 9 ന് നല്ല രീതിയിൽ പ്രവർത്തനം ആരംഭിച്ചു. 

1957 ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റേടുത്തു.1962 നവംബറിൽ കലാമണ്ഡലത്തെ കേരള ആർട്സ് അക്കാദമിയാക്കി ഉയർത്തി. 

കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, നങ്യാർകൂത്ത്, മോഹിനിയാട്ടം, ഭരതനാട്യം, പഞ്ചവാദ്യം തുടങ്ങിയ കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. പുരാതന ഭാരതത്തിൽ ഉണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയാറാക്കിയ കളരികളിൽ ആണ് അധ്യയനം നടക്കുക. 
kalamandalam in kerala
Kerala Kalamandalam


സംസ്കൃത പണ്ഡിതനായ ഡോ.കെ.ജി. പൗലോസാണ് കേരള കലാമണ്ഡലത്തിന്റെ ആദ്യത്തെ വൈസ്ചാൻസിലർ.

kalamandalam in kerala
Kerala Kalamandalam


കലാമണ്ഡലത്തിലെ കൂത്തമ്പലം അതീവ പ്രശസ്തി നേടിയ ഒന്നാണ്. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ മണ്ഡപവിധി പ്രകാരമാണ് കൂത്തമ്പലത്തിന്റെ നിർമ്മാണം
കൂടാതെ, നാട്യശാസ്ത്രത്തിലെ നാലാം അധ്യായമായ 'താണ്ടവ ലക്ഷണ'ത്തിൽ പറഞ്ഞിരിക്കുന്ന 108 കരണങ്ങൾ (നൃത്താവിഷ്‌ക്കാരം)അതേപടി കൊത്തിവച്ചിരിക്കുന്ന തൂണുകളാൽ അലംകൃതമാണ് കൂത്തമ്പലം..
വാസ്തുവിദ്യയുടെയും, പലവിധ ശാസ്ത്രങ്ങളുടെയും അടിസ്ഥാനത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ കലാക്ഷേത്രം നയനങ്ങൾക്ക് ദൃശ്യ മാധുര്യം പകരുന്നവയാണ്. 
സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തെയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നുണ്ട്..
Kerala Kalamandalam


കലകളാൽ എത്ര സമ്പന്നമാണ് നമ്മുടെ കേരളം എന്ന് അത്ഭുതപ്പെടുത്തുന്നതും മനസ്സിനു ആനന്ദം പകരുന്നതുമായ ഒരനുഭൂതിയാണ് കലാമണ്ഡലം പകർന്നുനൽകുന്നത്.. 
കമലദളം തുടങ്ങി ഒട്ടനവധി ചിത്രങ്ങൾക്കും സാക്ഷ്യം വഹിച്ച വിസ്മയകലാലോകമാണ് കേരള കലാമണ്ഡലം.

Previous Post Next Post