ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങൾ Highest Waterfall in India?

 Is stravati the biggest waterfall in India by length?

yes.

Situated at the base of the Sahyadri hills near Bhambavali village in Satara.current list of waterfalls in India by height is Vajrai Falls of Maharashtra, located on the Urmodi river near the city of Satara and has a height of 560 meters.

Highest Waterfall in India

ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങൾ വളരെ പ്രശസ്തമാണ്.ഹിമാലയവും ഡെക്കാൻ പീഠഭൂമിയും പശ്ചിമഘട്ടവും ഉള്ള വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ധാരാളം വെള്ളച്ചാട്ടങ്ങൾ ഉണ്ട്.കേരളത്തിന്റെ പ്രധാന ടൂറിസം സാദ്ധ്യതകൾ തന്നെ വെള്ളച്ചാട്ടങ്ങളിലാണ്.


ഏറ്റവും വലിയ വെള്ളച്ചാട്ടം മഹാരാഷ്ട്രയിലെ വജ്രയ് വെള്ളച്ചാട്ടമാണ്.560 മീറ്റർ ഉയരമാണ് ഈ വെള്ളച്ചാട്ടത്തിനു ഉള്ളത്.സഹ്യാദ്രി മലനിരകളുടെ താഴ്വരയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.സതാര എന്ന ഗ്രാമത്തിലാണ് വജ്രയ് എന്ന് കൂടെ അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം ഉള്ളത്.അതുകൊണ്ടു തന്നെ വജ്രയ് വെള്ളച്ചാട്ടത്തിനു സതാര satara waterfall എന്ന് കൂടെ പേരുണ്ട്.

 • കുഞ്ചിക്കൽ വെള്ളച്ചാട്ടം Kunchikal Falls, Karnataka – 455m (1,493 ft)


കുഞ്ചിക്കൽ വെള്ളച്ചാട്ടം ഇന്ത്യയിൽ ഉയരം കൊണ്ട് രണ്ടാം സ്ഥാനത്തുള്ള വെള്ളച്ചാട്ടമാണ്.1,493 ft ഉയരമാണ് കർണാടകയിലെ ഷിമോഗാ ജില്ലയിലെ അകുംഭയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിനുള്ളത്.അഗുംബ പ്രദേശം ഇന്ത്യയിൽ സ്ഥിരമായി മഴ ലഭിക്കുന്ന അപൂർവം മലകളിലൊന്നാണ്.ഇന്ത്യയിലെ ഏക സ്ഥിരമായ മഴക്കാട് പര്യവേഷണകേന്ദ്രം permanent rain forest research station in India ഇവിടെയാണുള്ളത്.പശ്ചിമഘട്ടത്തിലെ വരാഹി നദിയിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടം നിലകൊള്ളുന്നത്.

 • ബാരേഹിപാനി Barehipani Falls, Odisha – 399 metres (1,309 ft)


ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡിഷ.മനോഹരമായ ഹിൽസ്റ്റേഷനുകളിലായി പടർന്നു കിടക്കുന്ന ഒരു സംസ്ഥാനം.ബാരേഹിപാനി വെള്ളച്ചാട്ടവും മനോഹരമാണ്.ഉയരത്തിൽ മൂന്നാംസ്ഥാനത്താണ് ബാരേഹിപാനി.സിംലിപാൽ നാഷണൽ പാർക്കിന്റെ Simlipal National Park മുഖമുദ്രയായ വെള്ളച്ചാട്ടമാണ് മായൂർബഞജ് Mayurbhanj ജില്ലയിലെ ഈ വെള്ളച്ചാട്ടം.712 ft ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടത്തിന്റ്രെ ഏറ്റവും മനോഹാരിത ചുറ്റുമുള്ള അതിന്റെ കാടുകൾ കൂടെ ചേരുമ്പോഴാണ്.ഈ വെള്ളച്ചാട്ടങ്ങൾ ബംഗാൾ ഉൾക്കടലിനു സമീപമായിട്ടാണ് ഉള്ളത്.ബാരേഹിപാനിയും ജോറാണ്ട Joranda വെള്ളച്ചാട്ടങ്ങൾ ഒഡീഷയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.


 • നോഹ്കളികൈ വെള്ളച്ചാട്ടം Nohkalikai Falls, Meghalaya – 340m (1115 feet)


ഇന്ത്യയിലെ നീളം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ നോഹ്കളികൈ ചിറാപുഞ്ചിയിലാണ് സ്ഥിതി ചെയ്യുന്നത്.എല്ലായ്പ്പോഴും ജലസമൃദ്ധിയുള്ള ഈ വെള്ളച്ചാട്ടം മേഘാലയിലെ ഈസ്റ്റ് ഖാസി ഹിൽസ് എന്ന ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.1,120 ft അടി ഉയരമാണ് ഈ വെള്ളച്ചാട്ടത്തിനുള്ളത്.

1,033 ft അടി ഉയരത്തിൽ നിന്നും പലവഴികളായി പിരിഞ്ഞു താഴേക്ക് പതിക്കുന്ന Nohsngithiang Falls, Meghalaya – 315m (1,033 ft) വെള്ളച്ചാട്ടവും ഇവിടെ തന്നെയാണ് ഉള്ളത്.


 • ദൂത്‌സാഗർ വെള്ളച്ചാട്ടം Dudhsagar Falls, Goa -Karnataka – 310m (1017 feet)

ഇന്ത്യയിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന വെള്ളച്ചാട്ടമാണ് ദൂത്‌സാഗർ.ഗോവയിലാണ് ഈ വെള്ളച്ചാട്ടം നിലകൊള്ളുന്നത്.വെള്ളച്ചാട്ടത്തിനു തൊട്ട് മുന്നിലൂടെയുള്ള ട്രെയിൻ പാതയിലൂടെയുള്ള യാത്രക്കാരാണ് ഈ മനോഹാരിതയെകുറിച്ചു ലോകത്തെ അറിയിക്കുന്നത്.ട്രെയിൻ യാത്രയിൽ നാം കടന്നു പോകുന്നത് ഈ വെള്ളച്ചാട്ടത്തിന്റെ മധ്യഭാഗത്തുകൂടെയാണ്.ഏകദേശം നമ്മൾ കാണുന്ന അത്രയും തന്നെ താഴ്ച  ഈ വെള്ളച്ചാട്ടത്തിനു വീണ്ടുമുണ്ട്.സഞ്ചാരികൾ ധാരാളമായെത്തുന്ന ലോകത്തിലെ തന്നെ 100 വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ദൂത്‌സാഗർ.for more click here👇


ഇത്രയും വെള്ളച്ചാട്ടങ്ങൾ സൂചിപ്പിച്ചിട്ട് വെള്ളച്ചാട്ടങ്ങളുടെ നാടായ കേരളത്തിൽ നിന്നും ഒന്നുമില്ലേ...?

 • മീൻമുട്ടി വെള്ളച്ചാട്ടം Meenmutty Falls, Kerala – 300m (984 feet) 


കേരളത്തിലെ വെള്ളച്ചാട്ടങ്ങളിൽ ധാരാളമായി കേൾക്കുന്ന പേരാണ് മീൻമുട്ടി വെള്ളച്ചാട്ടങ്ങൾ.തിരുവനന്തപുരത്തും  വയനാട്ടിലും മീൻമുട്ടി വെള്ളച്ചാട്ടങ്ങൾ ഉണ്ട്.

തിരുവനന്തപുരം മീൻമുട്ടി വെള്ളച്ചാട്ടം 👇

ധാരാളം ചെറുവെള്ളച്ചാട്ടങ്ങൾ ഉള്ള വയനാട് ജില്ലയിലാണ് 982 അടി ഉയരത്തിൽ നിന്നും മീൻമുട്ടി വെള്ളച്ചാട്ടം പതിക്കുന്നത് .

 • താളിയാർ വെള്ളച്ചാട്ടം Thalaiyar Falls, Tamil Nadu – 297m (974 ft)

ദുരൂഹമായ താഴ്വരകളുടെയും ഗുഹകളുടെയും പ്രദേശമായ കാടുകളിലാണ് ,തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്.ഏഷ്യയിലെ തന്നെ ഉയരമുള്ള മെലിഞ്ഞ വെള്ളച്ചാട്ടങ്ങളിലൊന്നായി കണക്ക് കൂട്ടുന്ന ഈ വെള്ളച്ചാട്ടം 974 അടി ഉയരത്തിലാണ് സ്ഥിതി ചെയ്‌യുന്നത്.വിനോദ സഞ്ചാര സാദ്ധ്യതകൾ ഉണ്ടെങ്കിലും ഇവിടേക്ക് ഇപ്പോഴും റോഡുകൾ ഒന്നും പണികഴിപ്പിച്ചിട്ടില്ല.അപകടകരായ മലയിടുക്കുകളും മൃഗങ്ങളും ഗുഹകളും ഈ വെള്ളച്ചാട്ടത്തിന്റെ പ്രദേശങ്ങളിൽ ഉണ്ട്.

 • ജോഗ് വെള്ളച്ചാട്ടം – Jog Falls, Karnataka – 253m (830 ft)

ജോഗ് വെള്ളച്ചാട്ടത്തെക്കുറിച്ചു പറയാതെ ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങൾ കുറിച്ച് പറയാനാകില്ല.ലോകത്തിലെ തന്നെ ഏറ്റവും മനോഹരം എന്ന് വിശേഷിക്കപ്പെടുന്ന വെള്ളച്ചാട്ടമാണ് ശരാവതി നദിയിലെ ഷിമോഗ ജില്ലയിലെ ജോഗ് ‌ വെള്ളച്ചാട്ടം.കാടുകളിലൂടെ ഒഴുകിയെത്തുന്ന നദി ചാലുകളായി ,പ്രധാനമായും നാല് കൈവഴികളായി പിരിഞ്ഞു താഴേക്ക് പതിക്കുന്ന കാഴ്ച ഓർമകളിൽ നിന്നും ഒരിക്കലും മായില്ല.
Soochipara Falls Wayanad, Kerala

Magod Falls Uttara Kannada, Karnataka

Joranda Falls Mayurbhanj, Odisha

Hebbe Falls Kemmangundi, Karnataka

Duduma Waterfalls, Odisha and Andhra Pradesh

Vantawng Falls, Mizoram – 230m (750 ft)

Khandadhar Falls, Sundagarh – 244m (801 ft)

Barkana Falls, Karnataka – 259m (850 ft)

Kynrem Falls, Meghalaya – 305m (1,001 ft)

Kune Falls, Maharashtra – 200m (656 feet)അതിരപ്പള്ളി വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്ര Niagra of India  എന്നാണ് അറിയപ്പെടുന്നത്.കേരളത്തിലെ തൃശൂർ ജില്ലയിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം.for more Click here👇

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടം ആണ്‌ അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്. വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ്‌ ഇവിടം. അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവ കാണാം.വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. കാടർ, മലയർ, തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു.
മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷൻ കൂടിയാണ്‌ ആതിരപ്പിള്ളി. സംവിധയകൻ മണിരത്നത്തിന്റെ 'രാവൺ' എന്ന സിനിമയിലെ ഒരു പ്രശസ്തമായ സംഗീതരംഗം ചിത്രീകരിച്ചത് ഇവിടെയാണ്‌. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങൾ അതിരപ്പിള്ളിയിൽ ചിത്രീകരിച്ച് ഗ്രാഫിക്സിൻറെ സഹായത്തോടെ വിപുലീകരിച്ചവയാണ്.വാഴച്ചാലിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി 35-ൽ ഏറെ ആളുകളുടെ- കൂടുതലും യുവാക്കളുടെ - ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.

അതിരപ്പിള്ളികടുത്തു കാണാൻ ഉള്ള മറ്റു സ്ഥലങ്ങൾ.

 •  പെരിങ്ങൽക്കുത്ത് അണക്കെട്ട്.
 •  വാഴച്ചാൽ വെള്ളച്ചാട്ടം.
 •  ചാർപ്പ വെള്ളച്ചാട്ടം.
 •  തുമ്പൂർമുഴി തടയണ - ഇതിന്റെ പരിസരത്തുള്ള ഉദ്യാനം ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമാണ്
 • ഏഴാറ്റുമുഖം_പ്രകൃതിഗ്രാമം.
 •  ഡ്രീം വേൾഡ് അക്വാ തീം പാർക്ക് - ജലക്രീഡാ വിനോദ ഉദ്യാനം.
 •  സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് - ഈ ജലക്രീഡ വിനോദ ഉദ്യാനത്തോട് ചേർന്ന് വലിയൊരു അലങ്കാരമത്സ്യകേന്ദ്രവുമുണ്ട്.
 •  വാൽപ്പാറ-മലക്കപ്പാറ-തമിഴ്നാട് പാതയിലെ തേയിലതോട്ടങ്ങൾ.

അതിരപ്പിള്ളി  എത്തിച്ചേരാൻ ഉള്ള വഴി

തൃശൂർ/എറണാംകുളം- ചാലക്കുടി-തുമ്പൂർമുഴി-അതിരപ്പിള്ളി.
Previous Post Next Post