വി.കെ കൃഷ്ണ മേനോനും ജാനകിക്കാടും |Janakikad Ecotourism Center Travel Calicut

janakikkadu
Janakikad Ecotourism Center

കോഴിക്കോട് ജില്ലയുടെ ടൂറിസം മാപ്പിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് കുറ്റിയാടി ഡാമും നദിയും.കുറ്റിയാടി നദിയുടെ തീരത്തുള്ള അതിമനോഹരമായ ഒരു കടന്നു ജാനകിക്കാട്.

ഏകദേശം 113 ഹെക്ടർ വനഭൂമിയാണ് ഇവിടെ ഉള്ളത് മനോഹരമായ,പച്ചപ്പിനാൽ പൊതിയപ്പെട്ട ഇവിടം കാടുകളെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചകൾ സമ്മാനിക്കും.

ജൈവ വൈവിധ്യങ്ങളുടെ കലവറയായ കാടും വേനൽക്കാലത്തും നിറഞ്ഞൊഴുകുന്ന കുറ്റിയാടി പുഴയും ആകെക്കൂടെ കുളിർമ്മ മാത്രം ലഭിക്കുന്ന പ്രകൃതി.

janakikkadu
Janakikad Ecotourism Center


നെഹ്‌റു മന്ത്രി സഭയിലെ രണ്ടാമൻ എന്ന് വരെ വിളിക്കപ്പെട്ടിരുന്ന,ഭരണഘടനാ സമിതി എന്ന ആശയം മുന്നോട്ട് വെച്ച വി.കെ കൃഷ്ണ മേനോന്റെ പെങ്ങളുടേതായിരുന്നു ഈ സ്ഥലം.

ജാനകി എന്ന അവരുടെ പേര് തന്നെയാണ് അതീവ സുന്ദരമായ ഈ ഇക്കോ ടൂറിസം സെന്ററിനും നൽകിയിട്ടുള്ളത്.

കോഴിക്കോട് നിന്നും ഉള്ളിയേരി -പേരാമ്പ്ര -കടിയങ്ങാട് -പാലേരി വഴി ജാനകിക്കാട്ടിലേക്ക് എത്താം.

janakikkadu
Janakikad Ecotourism Center


അപൂർവയിനം പക്ഷികളുടെയും പൂമ്പാറ്റകളുടെയും താവളമാണ് ജാനകിക്കാട്.വനം വകുപ്പ് നട്ടു പിടിപ്പിച്ചിട്ടുള്ള മരങ്ങളിൽ ഏറെയും പൂ മരങ്ങൾ ആണ് എന്നുള്ളത് കൊണ്ട് തന്നെ വിവിധ ഇനം പൂമ്പാറ്റകൾ ഇവിടെ എത്തിച്ചേരുന്നുണ്ട്.മലയണ്ണാനും,മുയലും,കുരങ്ങും,മാനിന്റെ കൂട്ടങ്ങളും അപൂർവമായി നമുക്ക് മുന്നിലേക്ക് എത്തും.

നഗരത്തിന്റെ തിരക്കുകളിൽ നിന്നും വിട്ടു മാറി ശുദ്ധമായ വായുവും ജലവും മനസ്സ് നിറക്കുന്ന പച്ചപ്പും ഒക്കെ ആസ്വദിച്ചു മനസ്സിനെയും ശരീരത്തിനെയും റിഫ്രഷ് ചെയ്യാൻ പറ്റിയ ഇടമാണ് ജാനകിക്കാട്.തീർത്തും ശാന്തമായ ഒരിടം.


janakikkadu
Janakikad Ecotourism Center


ശക്തമായ വെയിലുള്ള സമയങ്ങളിൽ പോലും ജാനകിക്കാടിന്റെ മണ്ണിലേക്ക് അധികം സൂര്യകിരങ്ങൾ എത്തുകയില്ല.എത്രത്തോളമുണ്ട് നിബിഡ വനങ്ങളുടെ ഹരിതാഭമായ ഇലച്ചാർത്ത്.

ഒപ്പം കുറെ കുഞ്ഞു കുഞ്ഞു കിളികളും ആകെ കൂടെ സുഖകരമായ കാടിന്റെ പ്രതീതി.ഈ ഒരു യാത്ര മാത്രം മതി ജാനകി കാടിനെ ഒത്തിരി ഇഷ്ട്ടമാകാൻ..

janakikkadu
Janakikad Ecotourism Center

ധാരാളം നിയമ പ്രശ്ങ്ങൾക്ക് ശേഷം കേരളം സർക്കാരിന് ലഭിച്ച ഈ ഭൂമി ഇന്ന് അറിയപ്പെടുന്ന ഇക്കോ ടൂറിസം സെന്ററാണ്.

കുറ്റിയാടിപുഴയിലേക്ക് ഒഴുകുന്ന ചവറ മുഴി പുഴയുടെ കുറുകെയുള്ള 100 മീറ്ററോളം നീളമുള്ള പാലവും കടുത്ത വേനലിൽ പോലും വറ്റാത്ത പുഴയിലെ നീരാട്ടുമാണ് പ്രധാന ആകർഷണം.

janakikkadu
Janakikad Ecotourism Center

കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും വെള്ളത്തിൽ ഇറങ്ങാനും സമയം ചിലവഴിക്കാനും അപകട സാധ്യത വളരെ കുറവ് മാത്രമുള്ള ജാനകിക്കാട് തേടി സഞ്ചാരികൾ എത്തുന്നു.കാലത്തു പത്തു മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവേശന സമയം.

Previous Post Next Post