ഉയർന്ന ക്രെഡിറ്റ് സ്കോർ നേടുന്നതിനുള്ള നിർദ്ദേശങ്ങൾ How to Boost Your Credit Score Fast
വായ്പയെ ആശ്രയിക്കേണ്ടി വരുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആള്‍ക്കാരും..അല്ലേ ? ഭവന വായ്പ, വാഹന വായ്പ, വിദ്യഭ്യാസ വായ്പ, വ്യക്തിഗത വായ്പ എന്നിങ്ങനെ പോകുന്നു അവയുടെ നിര. നിങ്ങള്‍ എടുക്കുന്ന ഈ വായ്പകളൊക്കെ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കുന്നുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ വളരെ താഴ്ന്ന നിരക്കിലാണെന്ന് കരുതുക. നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ട ഒരു അത്യാവശ്യ സാഹചര്യവും ഉണ്ട്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ ലഭിക്കുമോ ? ഇവയെ പറ്റി കൃത്യായി അറിയണമെങ്കില്‍ ക്രെഡിറ്റ് സ്കോര്‍ എന്താണെന്നും ഇത് എങ്ങനെ അറിയാന്‍ സാധിക്കുമെന്നും മനസിലാക്കണം. വായ്പക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി വിലയിരുത്താനുള്ള ഒരു അളവു കോലാണ് ക്രെഡിറ്റ് സ്കോര്‍ എന്നത്. 4 ബ്യൂറോകള്‍ ആണ് ഇന്ത്യയില്‍ ക്രെഡിറ്റ് സ്കോര്‍ വിലയിരുത്തുന്നത്. അതില്‍ ഒന്നാണ് സിബില്‍ അഥവാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യാ ലിമിറ്റഡ് . ഈ സ്ഥാപനമാണ് സിബില്‍ ക്രെഡിറ്റ് സ്കോര്‍ നല്‍കുന്നത്. സിബില്‍ നല്കുന്ന സ്കോര്‍ ആയതിനാല്‍ ഇതിനെ സിബില്‍ സ്കോര്‍ എന്ന് വിളിക്കുന്നുവെന്ന് മാത്രം. സിബില്‍ ...


